കാവുകൾ ഭൂമിയുടെ സന്തുലിതാവസ്ഥാ വാഹകർ - സാഹിത്യ, സാംസ്കാരിക പ്രവർത്തകൻ ഏചോം ഗോപി
- Posted on May 22, 2021
- Shortfilms
- By Deepa Shaji Pulpally
- 1206 Views
വയനാട് ജില്ലയിൽ നിന്നുള്ള ഏചോം ഗ്രാമത്തിലെ പരമ്പരാഗത കൃഷി പ്രോത്സാഹിപ്പിക്കുന്ന സാംസ്കാരിക പ്രവർത്തകൻ ആണ് ഏചോം ഗോപി. സാംസ്കാരിക, രാഷ്ട്രീയ, സാഹിത്യ, ചലച്ചിത്ര നിർമ്മാണ പ്രവർത്തകൻ, നിരൂപകൻ എന്നീ നിലയിലും അദ്ദേഹം ഏറെ ശ്രദ്ധേയനാണ്. പഠനകാലത്തുതന്നെ സാഹിത്യ കൃതികൾ, ജീവിതത്തെക്കുറിച്ചും കൃഷിയെ കുറിച്ചും,പ്രകൃതിയെക്കുറിച്ചും അദ്ദേഹം എഴുതുകയുണ്ടായി. വൈക്കം മുഹമ്മദ് ബഷീറിന്റെ അടുത്ത് സാഹിത്യം പഠിക്കാൻ ചെല്ലുകയും പിന്നീട് ബഷീറിന്റെ പ്രിയ സ്നേഹിതനുമായി ഏചോം ഗോപി എന്ന എഴുത്തുകാരൻ.
"കത്തുകളുടെ സൂക്ഷിപ്പുകാരൻ" എന്നാണ് ഏചോം ഗോപിയെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീർ, ഇ.എം എസ് നമ്പൂതിരിപ്പാട് എന്നിവർ അയച്ച കത്തുകൾ അദ്ദേഹം അമൂല്യ നിധികളായി ഇന്നും സൂക്ഷിച്ചിരിക്കുന്നു. വയനാട് ജില്ലയിലെ മാത്രമല്ല കേരളത്തിലെ തന്നെ സാംസ്കാരിക പ്രവർത്തകനായി ഗോപി എന്ന വ്യക്തി ഇന്ന് അറിയപ്പെടുന്നു. ബഹുമുഖ മാധ്യമങ്ങൾ ഇല്ലാതിരുന്ന കാലത്ത് സാഹിത്യത്തിലൂടെ ജീവിതം, കൃഷി, പ്രകൃതി എന്നിവ അവതരിപ്പിച്ച കർഷകനായ സാഹിത്യകാരനാണ് ഏചോം ഗോപി. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് അദ്ദേഹം വഹിച്ച പങ്കുകൾ ഏറെ ശ്രദ്ധേയമായി ഇരിക്കുകയാണ് ഇന്ന്. അന്യം നിന്നുപോകുന്ന പരമ്പരാഗത നെൽകൃഷിയും, സുഗന്ധ നെല്ലിനങ്ങളും വയനാട് ജില്ലയിലെ തൂങ്ങാടി എന്ന സ്ഥലത്ത് തന്റെ 5 ഏക്കർ കൃഷിയിടത്ത്, 13 നെൽ വിത്തുകൾ കൃഷിചെയ്ത് വിളവെടുത്ത് മാതൃകയായിരിക്കുകയാണ് ഏചോം ഗ്രാമത്തിന്റെ, വയനാട്ടുകാരുടെ പ്രിയപ്പെട്ട ഏചോം ഗോപി എന്ന എഴുത്തുകാരനായ കർഷകൻ.
മാധ്യമങ്ങളിലൂടെ അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കുന്നത് നല്ലൊരു കർഷകൻ എന്നത് മാത്രമല്ല, ഒന്നര നൂറ്റാണ്ടു മുമ്പുള്ള 3 അറകളുള്ള പത്തായപ്പുരയിൽ നെൽവിത്തുകൾ ഇന്നും സൂക്ഷിച്ചു പോരുന്നു എന്നതാണ്. പ്രകൃതി സ്നേഹതൻ കൂടിയായ അദ്ദേഹം നൂറ്റാണ്ട് പഴക്കമുള്ള പ്ലാവിനങ്ങളും, പുതുതായി വിവിധയിനം മരങ്ങളും തന്റെ കൃഷിയിടത്തിൽ നട്ടുവളർത്തി പ്രകൃതി സംരക്ഷണത്തിനു മുൻകൈ എടുക്കുന്നു. കാവുകളാണ് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതെന്ന് ഏചോം ഗോപി അഭിപ്രായപ്പെടുന്നു. കാവുകളുടെ സംരക്ഷണം വഴി പ്രകൃതിസംരക്ഷണത്തെക്കുറിച്ച് അദ്ദേഹം അവതരിപ്പിക്കുന്ന ഡോക്യുമെന്ററി യിലൂടെ നമുക്ക് വീക്ഷിക്കാം.