പാരമ്പര്യവും ജൈവ വൈവിധ്യവും കാത്ത് പരിപാലിച്ച് തിരുനെല്ലി വിത്തുത്സവം
- Posted on February 11, 2023
- News
- By Goutham Krishna
- 270 Views

കാട്ടിക്കുളം (വയനാട്): വരുന്ന തലമുറക്ക് പോലും മാതൃകയായി ,പാരമ്പര്യവും ജൈവ ബെവിധ്യവും ചേർത്ത് പിടിച്ച് തിരുനെല്ലി വിത്തുത്സവം ശ്രദ്ധേയമായി. വിത്തുകൾ ,കിഴങ്ങ് വർഗ്ഗങ്ങൾ ,നെല്ലിനങ്ങൾ ,ജൈവ വൈവിധ്യ സ്റ്റാളുകൾ ,വിവിധ തരം വാഴകൾ , പാരമ്പര്യ കര കൗശല വസ്തുക്കൾ .കർഷക സംവാദങ്ങൾ ,സംസ്കാരീ ക പ രിപാടികൾ കൊണ്ടെല്ലാം സർഗ്ഗാത്മകമായിരുന്നു വിത്തുത്സവം. മണ്ണും ഭക്ഷണവും ,ജൈവ വൈവിധ്യവും ,ആരോഗ്യവും ,പരിസ്ഥിതിയും വിഷയമായി കാലത്തിൻ്റെ ആവശ്യമായ ഇടം ഒരുക്കിയ വിത്തുത്സവം വയനാടിൻ്റെ സവിശേഷമായ ഗോത്ര പൈതൃകം അടയാളപ്പെടുത്തി. തിരുനെല്ലി ഗ്രാമപഞ്ചായത്ത്, നബാർഡ്,കൃഷി വകുപ്പ് ,ജൈവ വൈവിധ്യ ബോർഡ് ,കുടുംബശ്രീ, ബ്രമ്മ ഗിരി ഡവലപ്മെൻ്റ് സൊസൈറ്റി, തിരുനെല്ലി കർഷക ഉദ്പാദക കമ്പനി, കീസ്റ്റോൺ ഫൗണ്ടേഷൻ, തണൽ അഗ്രോ ഇക്കോളജി സെൻ്റർ ,ഹ്യൂoസ് സെൻ്റർ ഫോർ ഇക്കോളജി ആൻറ് വൈൽഡ് ലൈഫ് ബയോളജി ,സ്പന്ദനം മാനന്തവാടി ,എൻ .ആർ .എൽ .എം .തിരുനെല്ലി, കേരള മഹിളാ സമഖ്യ സൊസൈറ്റി ,കേരള ബാങ്ക് ,കേരള ഗ്രാമീൺ ബാങ്ക് ,തിരുനെല്ലി സർവ്വീസ് സഹകരണ ബാങ്ക് ,ഗവ: കോളേജ് മാനന്തവാടി ,പി.കെ. കാളൻ മെമ്മോറിയൽ കോളേജ് ,മേരി മാതാ ആർട്ട്സ് ആൻറ് ആൻ്റ് സയൻസ് കോളേജ് , ഗുരുകുലം കോളേജ് ദ്വാരക, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മാനന്തവാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ തൃശിലേരി , ഗവ: ഹയർ സെക്കണ്ടറി സ്കൂൾ കാട്ടിക്കുളം ,താലൂക്ക് ലൈബ്രറി കൗൺസിൽ എന്നീ സംഘടനകളുടെ സഹകരണ ത്രിദിന വിത്തുത്സവം നടന്നത്. വിത്തെന്നാൽ അന്നമാണ് നന്മയാണ് നമ്മുടെ ആരോഗ്യമാണ് ,നമ്മുടെ സുസ്ഥിരമായ അതിജീവന മാണ് എന്നാണ് ത്രിദിന വിത്തുത്സവം നൽകുന്ന സന്ദേശം .