കേരള ഉൽപ്പന്നങ്ങളിനി Kshoppee ബ്രാന്റിൽ
- Posted on September 03, 2024
- News
- By Varsha Giri
- 325 Views
കുറച്ചു കേരളത്തിന്റെ ഉൽപ്പന്നങ്ങൾക്കും വേണ്ടേ ഒരു ഓൺലൈൻ പ്ലാറ്റ്ഫോം. ഇതാ ആ കടമ്പയും നാളെ നമ്മൾ മറികടക്കുകയാണ്. ആദ്യഘട്ടത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്ക് വെക്കുന്ന കേരളത്തിന്റെ സ്വന്തം കെ ഷോപ്പി ഓൺലൈൻ പോർട്ടൽ
.
കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ മികച്ച ഗുണനിലവാരമുള്ള അനവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കുന്നുണ്ട്. എന്നാൽ ഇവയുടെ വിൽപ്പന പലപ്പോഴും പ്രാദേശിക വിപണികൾക്കപ്പുറത്തേക്ക് എത്തുന്നില്ല. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് ഈ പരമ്പരാഗത ഉൽപ്പന്നങ്ങളുടെ മാർക്കറ്റും ബ്രാൻഡ് മൂല്യവും വർദ്ധിപ്പിക്കുന്നതിനാണ് ആദ്യഘട്ടത്തിൽ Kshoppe.in ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം കേരളത്തിലെ പൊതുമേഖലയുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾക്ക് ആഗോളതലത്തിൽ പ്രചാരം ലഭിക്കുന്നതിനും കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനും അതിലൂടെ അർഹമായ നേട്ടങ്ങൾ അവയ്ക്ക് ലഭിക്കുന്നതിനും ഈ ഓൺലൈൻ പ്ലാറ്റ്ഫോം സഹായകമാകും. പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഒരു ഏകീകൃത ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവന്ന് ഉൽപ്പന്നങ്ങളെയെല്ലാം ഒരൊറ്റ സർക്കാർ ബ്രാൻഡിന് കീഴിൽ ലഭ്യമാക്കുന്നതിനുള്ള തുടക്കമാണിത്.
നിലവിൽ 20 പൊതുമേഖലാ സ്ഥാപനങ്ങളുടെ 350ഓളം ഉൽപ്പന്നങ്ങൾ kshoppe.in പോർട്ടലിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
#ComeOnKeralaകേരളത്തിന്റെ ഉൽപ്പന്നങ്ങൾക്കും വേണ്ടേ ഒരു ഓൺലൈൻ പ്ലാറ്റ്ഫോം. ഇതാ ആ കടമ്പയും നമ്മൾ മറികടക്കുകയാണ്. ആദ്യഘട്ടത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്ക് വെക്കുന്ന കേരളത്തിന്റെ സ്വന്തം കെ ഷോപ്പി ഓൺലൈൻ പോർട്ടൽ നാളെ തിരുവനന്തപുരത്തുവച്ച് ഉദ്ഘാടനം ചെയ്തു.