വടുതല ഡോൺ ബോസ്കോ സ്കൂളിലെ കായിക പ്രതിഭകളെ ആദരിച്ചു

കായിക മേഖലകളിൽ ദേശീയ അന്തർദേശീയ നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെയാണ് ആദരിച്ചത്

കൊച്ചി: വടുതല ഡോൺ ബോസ്കോ സ്കൂളിലെ കായിക രംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥി പ്രതിഭകളെ ആദരിച്ചു . സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് എറണാകുളം ജില്ലാ കളക്ടർ NSK ഉമേഷ് ഉദ്ഘാടനം ചെയ്തു . ഫുട്ബോൾ ,ബാസ്കറ്റ് ബോൾ, നീന്തൽ ,റോളർ സ്കേറ്റിങ് തുടങ്ങി കായിക മേഖലകളിൽ ദേശീയ അന്തർദേശീയ നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെയാണ് ആദരിച്ചത്.



റെക്ടർ ആൻ്റ് മാനേജർ ഫാ. ഷിബു ഡേവിസ് ,പ്രിൻസിപ്പാൾ ഫാ.കുര്യാക്കോസ് ശാസ്താം കല ,വൈസ് പ്രിൻസിപ്പാൾ ഫാ.മാനുവൽ ഗിൽട്ടൻ, അഡ്മിനിസ്ട്രേറ്റർ ഫാ.സാജു ആൻ്റണി, പി.ടി എ പ്രസിഡൻ്റ് ഹർഷൻ പണ്ടാരത്തിൽ എന്നിവർ സന്നിഹിതരായി. ദേശീയ തലത്തിൽ കൊൽക്കത്തയിൽ നടന്ന പ്രീ സുബ്രതോ ടൂർണമെൻ്റും സംസ്ഥാന തലത്തിൽ നടത്തിയ മത്സരത്തിലും യോഗ്യത നേടിയാണ് ഡൽഹി അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന സുബ്രതോ മുഖർജി ടൂർണമെൻ്റിൽ CISCE യെ പ്രതിനിധീകരിച്ച് ഡോൺ ബോസ്കോ സ്കൂളിലെ 16 കുട്ടികൾ പങ്കെടുത്തത് . ഇൻറർനാഷണൽ സുബ്രതോ കപ്പിൽ സിഐ എസ് സി ഇ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് ഇറങ്ങിയ റോഷിത് ജോഷി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ എലൈറ്റ് യൂത്ത് ലീഗിലേക്ക് അർഹത നേടി.



സി ഐ എസ് സി ഇ പ്രതിനിധീകരിച്ച് കളിക്കാനിറങ്ങിയ 7 വിദ്യാർത്ഥികളിൽ u - 19, u-17, u-14 എന്നീ വിഭാഗങ്ങളിൽ u- 19 ലെ രണ്ട് കുട്ടികളായ അജയ് മോൻസൺ,നെവിൻ ആൻറണി എന്നിവർ ജമ്മു കാശ്മീരിൽ വച്ച് നടന്ന SGFI ൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഡോൺ ബോസ്കോ സ്കൂളിലെ തന്നെ വിദ്യാർത്ഥികളായ മുഹമ്മദ് അയാൻ, ആൻസിലി പോൾ, ഇവിലിൻ സെറ അലൻ എന്നിവർ പൂനെയിൽ വച്ച് നടത്തപ്പെട്ട റോളർ സ്കേറ്റിംങ്ങ് മത്സരത്തിൽ പങ്കെടുത്തു .ദേശീയ ബാസ്കറ്റ് ബോൾ ടൂർണമെൻ്റിലും നീന്തൽ മത്സങ്ങളിലും വിദ്യാർത്ഥികൾക്ക് അഭിനന്ദനാർഹമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു.

ഒഡീഷ കലിംഗ സ്റ്റേഡിയത്തിൽ നടന്ന ദേശീയനീന്തൽ മത്സരത്തിൽ കേരളത്തിനെ പ്രതിനിധീകരിച്ച് മത്സരത്തിനിറങ്ങിയ സബ് ജൂനിയർ വിഭാഗത്തിൽ ശ്രേയ ബിനിൽ രണ്ട് സ്വർണ്ണവും ഒരു വെള്ളിയും, ജൂനിയർ വിഭാഗത്തിൽ ക്രിസ്റ്റീന സോജൻ രണ്ട് വെങ്കലവും കരസ്ഥമാക്കി. ഡൽഹിയിൽ നടന്ന 67-ാം മത് ദേശീയനീന്തൽ മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ ക്രിസ്റ്റി സോജൻ ഒരു സ്വർണ്ണവും രണ്ട് വെങ്കലവും കരസ്ഥമാക്കി.
Author
No Image
Journalist

Dency Dominic

No description...

You May Also Like