സുഹ്റ പടിപ്പുര അനുസ്മരണ കവിത പുരസ്കാരം നേടി വയനാട് സ്വദേശി സ്റ്റെല്ലാ മാത്യൂ
- Posted on December 12, 2021
- Localnews
- By Deepa Shaji Pulpally
- 529 Views
പുരസ്കാര വിതരണം ജനുവരിയിൽ മലപ്പുറത്ത് നടക്കുന്ന സുഹ്റ പടിപ്പുര അനുസ്മരണ സംഗമത്തിൽ വിതരണം ചെയ്യും
വിദ്യാരംഗം കലാസാഹിത്യ വേദി മലപ്പുറം ജില്ല സമിതി സംസ്ഥാന തലത്തിൽ അധ്യാപകർക്കായി നടത്തിയ സുഹ്റ പടിപ്പുര സ്മാരക കവിത രചന മത്സരത്തിൽ, സ്‌റ്റെല്ല മാത്യു, സെൻ്റ് കാതറൈൻസ് എച്ച്.എസ്. പയ്യമ്പള്ളി ഒന്നാം സ്ഥാനം നേടി. പുരസ്കാര വിതരണം ജനുവരിയിൽ മലപ്പുറത്ത് നടക്കുന്ന സുഹ്റ പടിപ്പുര അനുസ്മരണ സംഗമത്തിൽ വിതരണം ചെയ്യുമെന്ന് വിദ്യാരംഗം എഡിറ്റർ ടി.കെ. ഷാഫി, ജില്ല കൺവീനർ, കെ. മനോജ് കുമാർ എന്നിവർ അറിയിച്ചു. ആനുകാലികങ്ങളിലും നവ മാധ്യമങ്ങളിലും ശ്രദ്ധേയ സാന്നിദ്ധ്യമായ സ്റ്റെല്ല മാത്യു വയനാട് പള്ളിക്കുന്ന് സ്വദേശിയാണ്.