രാജ്യാന്തര ചലച്ചിത്രമേളയിൽ മറാത്തി ചിത്രമായ ‘ഘരത് ഗണപതി’യിലൂടെ നവജ്യോത് ബന്ദിവഡേക്കർ മികച്ച ഇന്ത്യൻ നവാഗത ചലച്ചിത്ര സംവിധായകനായി.
- Posted on November 29, 2024
- News
- By Goutham prakash
- 340 Views
കുടുംബബന്ധങ്ങളുടെ സങ്കീർണ്ണതകൾ ബന്ദിവഡേക്കർ വിദഗ്ധമായി പകർത്തി ; ആഴത്തിലുള്ള വൈകാരിക അനുരണനംചിത്രത്തെ മികച്ച നവാഗത ചിത്രമാക്കി മാറ്റുന്നു: ജൂറി
55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI) 2024-ൽ മറാത്തി ചിത്രമായ 'ഘരത് ഗണപതി' സംവിധാനം ചെയ്തനവജ്യോത് ബന്ദിവഡേക്കർ മികച്ച ഇന്ത്യൻ നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടി.
ബന്ദിവഡേക്കറുടെ ആദ്യസംവിധാന സംരംഭത്തിന്റെ മികവിനെയും സിനിമാ വ്യവസായത്തിലെ ആവേശകരമായ ശബ്ദമാകാനുള്ള കഴിവിനെയും ഈപുരസ്കാരം പ്രതിഫലിപ്പിക്കുന്നു .
ഇന്ത്യൻ സിനിമയുടെ വികാസ പരിണാമത്തിന് രാജ്യത്തെ യുവ ചലച്ചിത്ര പ്രതിഭകൾ നൽകുന്ന സംഭാവനകളെ അംഗീകരിക്കുന്നതിനായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ്കോർപ്പറേഷൻ,
ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഈ പതിപ്പിലാണ് മികച്ച നവാഗത ഇന്ത്യൻ ചലച്ചിത്രസംവിധായകനുള്ള പുരസ്കാരം പുതിയതായി ഏർപ്പെടുത്തിയത്.
സർട്ടിഫിക്കറ്റും 5 ലക്ഷം രൂപ ക്യാഷ് പ്രൈസും അടങ്ങുന്ന പുരസ്കാരം, 55-ാമത് ഐഎഫ്എഫ്ഐയുടെ സമാപന ചടങ്ങിൽ,
മറാത്തി ചിത്രമായ ‘ഘരത് ഗണപതി’യിൽ അസാധാരണമായ കഥപറച്ചിൽ ചിത്രീകരിച്ച സംവിധായകൻ നവജ്യോത്ബന്ദിവഡേക്കറിന് സമ്മാനിച്ചു.
ഒരു സംവിധായകനെന്ന നിലയിൽ,പാരമ്പര്യത്തെയും ആധുനിക സംവേദനങ്ങളെയും ബന്ധിപ്പിക്കുന്ന,
ഹൃദയസ്പർശിയായഒരു ആഖ്യാനം ചലച്ചിത്രത്തിൽ സൃഷ്ടിച്ച അദ്ദേഹത്തിന്റെ കഴിവിനെ ജൂറി പ്രശംസിച്ചു. “കുടുംബ ബന്ധങ്ങളുടെസങ്കീർണതകൾ ബന്ദിവഡേക്കർ വിദഗ്ധമായി പകർത്തിയിട്ടുണ്ട്.
അദ്ദേഹത്തിൻ്റെ സംവിധാന മികവ് ചിത്രത്തിൽ, കുടുംബജീവിതത്തിൻ്റെ സങ്കീർണതകൾ സൂക്ഷ്മമായി എടുത്തുകാണിക്കുകയും ആഴത്തിലുള്ള വൈകാരിക അനുരണനംനിലനിർത്തുകയും മികച്ചചിത്രമാക്കി മാറ്റുകയും ചെയ്യുന്നു,” ജൂറി വിലയിരുത്തി.
പ്രിവ്യൂ കമ്മിറ്റി ശുപാർശ ചെയ്ത അഞ്ച് ചലച്ചിത്രങ്ങളും അവലോകനം ചെയ്ത ശേഷം, ജൂറി ഏകകണ്ഠമായി,
അസാധാരണസംവിധാന മികവിന് ബന്ദിവഡേക്കറിനെ തിരഞ്ഞെടുത്തു.
'ഘരത് ഗണപതി'യുടെ മികച്ച കഥ പറച്ചിൽ രീതിക്കുംഅഭിനേതാക്കളുടെ ശക്തമായ പ്രകടനത്തിനും ജൂറി സിനിമയെ പ്രശംസിച്ചു.
“തലമുറകളുടെ വ്യത്യാസങ്ങൾക്കിടയിലും കുടുംബഐക്യത്തിൻ്റെ പ്രമേയമാണ് സിനിമ ആവിഷ്കരിക്കുന്നത് ,” ജൂറി പരാമർശിച്ചു.
മികച്ച നവാഗത സംവിധായകനെ തെരഞ്ഞെടുക്കുന്നതിനുള്ള ജൂറിയിൽ ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ്ശിവൻ (ചെയർപേഴ്സൺ),
നടനും സംവിധായകനും നിർമ്മാതാവുമായ സുനിൽ പുരാണിക്; ചലച്ചിത്ര സംവിധായകനുംതിരക്കഥാകൃത്തുമായ ശേഖർ ദാസ്; ഛായാഗ്രാഹകനും സംവിധായകനുമായ രഘു എം.വി. ചലച്ചിത്ര നിർമ്മാതാവ്, എഴുത്തുകാരൻ, എഡിറ്റർ എന്നീ നിലകളിൽ പ്രശസ്തനായ . വിനിത് കനോജിയ എന്നിവർ ഉൾപ്പെടുന്നു.
ഇന്ത്യയിലെ ചലച്ചിത്ര-കലാ മേഖലയിൽ നിന്നുള്ള പ്രമുഖ പ്രൊഫഷണലുകൾ അടങ്ങുന്ന പ്രിവ്യൂ കമ്മിറ്റി,
യോഗ്യത നേടിയ 117 എൻട്രികളിൽ നിന്ന് അഞ്ച് സിനിമകൾ ഈ പുരസ്കാരത്തിനായി തിരഞ്ഞെടുത്തു.
"ഘരത് ഗണപതി കുടുംബാംഗങ്ങൾക്കുമിടയിലുള്ള പരസ്പര-വ്യക്തിഗത ബന്ധത്തെ രസകരവും ചിന്താകുഴപ്പം നിറഞ്ഞതുമായവിവിധ സാഹചര്യങ്ങളിലൂടെ പര്യവേക്ഷണം ചെയ്യുന്നു,"എന്ന് നവജ്യോത് ബന്ദിവഡേക്കർ ഗോവയിലെ IFFI-യിൽ കുറച്ച്ദിവസങ്ങൾക്ക് മുമ്പ് പി ഐ ബി സംഘടിപ്പിച്ച ഒരു വാർത്താ സമ്മേളനത്തിൽ പങ്കുവെച്ചു
സി.ഡി. സുനീഷ്.
