അയൂബിന്റെ മണ്ണിൽ വിളയുന്നത് വരുമാനം തരുന്ന വിളകൾ
- Posted on June 22, 2024
- News
- By Arpana S Prasad
- 125 Views
ഒരു ഏക്കർ ഡെത്ത് പോസ്റ്റുകളിൽ 1000 പോസ്റ്റുകളിലായി ആയിരം കുരുമുളക് തൈകൾ വെക്കാമെങ്കിലും നാന്നൂറ്റിയമ്പത് ചെടികളാണ് വെച്ചത്
സി.ഡി. സുനീഷ്
പ്രതീക്ഷയുടെ തിരികൾ വിളകൾ വിരിയുന്ന ഒരു കൃഷി പറുദീസ വയനാട്ടിലുണ്ട്.
മാനന്തവാടി എടവക പഞ്ചായത്തിലെ താന്നിയോട് ഗ്രാമത്തിലാണീ പുതു കൃഷി രീതികളുടെ ഈ കർഷക പറുദീസ. ഒരു ഏക്കർ ഡെത്ത് പോസ്റ്റുകളിൽ 1000 പോസ്റ്റുകളിലായി ആയിരം കുരുമുളക് തൈകൾ വെക്കാമെങ്കിലും നാന്നൂറ്റിയമ്പത് ചെടികളാണ് വെച്ചത്. എട്ട് ക്വിന്റൽ കുരുമുളക് ഉദ്പ്പാദനമാണ് പഴയ മാതൃകയിൽ കിട്ടിയിരുന്നുവെങ്കിൽ ഈ മാതൃകാ വിള രീതിയിൽ സീസണിൽ മൂന്ന് ടൺ കുരുമുളക് ലഭിക്കുമെന്ന് അയൂബിന്റെ തോട്ടം സാക്ഷ്യപ്പെടുത്തുന്നു.
വിയറ്റ്നാം ഏർളി പ്പാവാകട്ടെ ചുരുങ്ങിയ കാലയളവിൽ വെറും എട്ടു മാസ വളർച്ചയിൽ ഒരു പ്ലാവിൽ നിന്നും ചുരുങ്ങിയത് നാല് ചക്ക ലഭിക്കും.
ചക്കകൾ പ്രൂൺ ചെയ്ത് നാല് ചക്കകൾ ഒരു പ്ലാവിൽ നിർത്തിയാൽ നാല് വലിയ ചക്കകൾ കിട്ടും, ചുരുങ്ങിയത് എട്ട് കിലോ വരെ തൂക്കം ഒരു ചക്കക്ക് ലഭിക്കും.
പ്ലാവ് വെച്ച പ്രഥമ വർഷത്തിൽ ഈ ഗ്രാമത്തിൽ കിലോ 30 രൂപ വിലയായി 25000 രൂപയുടെ ചക്ക വിൽക്കാൻ കഴിഞ്ഞുവെന്ന് അയൂബ് പറഞ്ഞു. നാല് തരം പേരകൾ വെറും പതിനഞ്ച് സ്ഥലത്ത് നിന്നും 40,000 രൂപയുടെ പേരക്ക വിറ്റതും ഈ കർഷകന്റെ നേർസാക്ഷ്യം. ദിവസവും പല ഇനങ്ങളിലുള്ള പേരക്കകൾ അയൂബിന്റെ ഫാമിൽ ലഭ്യമാകും.
പപ്പായ, പാഷൻ ഫ്രൂട്ട്, ദീർഘകാല വരുമാന വിളയായ ചന്ദനവും അയൂബിന്റെ തോട്ടത്തിലെ വരുമാനം ഉറപ്പ് വരുത്തുന്ന വിളയാണ്. പഴ വർഗ്ഗങ്ങളായ റമ്പൂട്ടാനും അവക്കാഡോയും നല്ല രീതിയിൽ പരിപാലിച്ചാൽ നല്ല വിളവും വിലയും ലഭിക്കും.
കർഷകർ കൃഷിയിൽ ജാഗ്രതയോടെ ഇടപെട്ടാൽ, വിപണി ആവശ്യം കൂടിയറിഞ്ഞ് മണ്ണിൽ വിത്തെറിഞ്ഞാൽ നല്ല വിളവും വരുമാനവും ഉറപ്പാക്കാം എന്നാണ് അയൂബിന്റെ ഫാം സാക്ഷ്യപ്പെടുത്തുന്നത്.