മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങ് അന്തരിച്ചു.
- Posted on December 27, 2024
- News
- By Goutham prakash
- 184 Views
ന്യൂഡൽഹി:
സാമ്പത്തീക കാര്യ വിദഗ്ദനും കോൺഗ്രസ്സ് നേതാവുമായിരുന്ന,മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്(92) അന്തരിച്ചു.
ആരോഗ്യനില വഷളായതിനെ തുടർന്ന് മൻമോഹൻ സിങ്ങിനെ ഇന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. 2004 മെയ് 22നാണ് ഇന്ത്യയുടെ പതിനാലാമത് പ്രധാനമന്ത്രിയായി മൻമോഹൻ സിങ് അധികാരമേറ്റത്.
രണ്ടാമത് അധികാരമേറ്റത് 2009 മെയ് 22നുമാണ്.
അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിൽ പെട്ട ഒരു ഗ്രാമത്തിൽ 1932 സെപ്റ്റംബർ 26നാണ് ഡോ. മൻമോഹൻ സിംങ്ങിന്റെ ജനനം. 1948ൽ പഞ്ചാബ് സർവകലാശാലയിൽനിന്ന് മെട്രിക്കുലേഷൻ പരീക്ഷ പാസ്സായി. തുടർന്ന് 1957ൽ ബ്രിട്ടനിലെ കേംബ്രിജ് സർവകലാശാലയിൽ പഠിച്ച് സാമ്പത്തികശാസ്ത്രത്തിൽ ഒന്നാം ക്ലാസ് ഓണേഴ്സ് ബിരുദം നേടി. ഓക്സ്ഫഡ് സർവകലാശാലയിലെ നഫിൽഡ് കോളജിൽ ചേർന്ന് 1962ൽ സാമ്പത്തിക ശാസ്ത്രത്തിൽ ഡി.ഫിൽ പൂർത്തിയാക്കി.
പഞ്ചാബ് സർവകലാശാലയിലും പ്രമുഖ ഉന്നതപഠന കേന്ദ്രമായ ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്‌സിലും അധ്യാപകനായി പ്രവർത്തിച്ചപ്പോഴുള്ള മെച്ചപ്പെട്ട പ്രകടനം അദ്ദേഹത്തെ അക്കാദമിക് രംഗത്തു ശ്രദ്ധേയനാക്കി. ഈ കാലഘട്ടത്തിൽ കുറച്ചു കാലം യു.എൻ.സി.ടി.എ.ഡി. സെക്രട്ടേറിയറ്റിലും പ്രവർത്തിച്ചു. ഇത് 1987നും 1990നും ഇടയിൽ ജനീവയിലെ സൗത്ത് കമ്മീഷന്റെ സെക്രട്ടറി ജനറൽ പദവിയിലെത്താനുള്ള വഴിയൊരുക്കി.
മൻമോഹൻ സിങ്ങിന്റെ പല സാമ്പത്തീക പരിഷ്കാരങ്ങളും വിവാദങ്ങളും സൃഷ്ടിച്ചിരുന്നു.
