മനുഷ്യാവകാശ ലംഖനങ്ങളെ നേരിടാൻ ശക്തമായ നിയമവ്യവസ്ഥ അനിവാര്യം: ഡോ. വില്യം ഷാബാസ്.

കൊച്ചി:  


കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടേയും (കുസാറ്റ്), തിരുവനന്തപുരത്തെ കേരള സംസ്ഥാന ഹയർ എജുക്കേഷൻ കൗൺസിലിൻറേയും സംയുക്താഭിമുഖ്യത്തിൽ ഫെബ്രുവരി 4 മുതൽ 6 വരെ സംഘടിപ്പിക്കുന്ന ‘എറുഡൈറ്റ് സ്കോളർ-ഇൻ-റെസിഡൻസ് പ്രോഗ്രാമിന് തുടക്കമായി. കുസാറ്റിലെ പ്രൊഫസർ. എൻ. ആർ. മാധവ മേനോൻ ഇന്റർഡിസിപ്ലിനറി സെന്റർ ഫോർ റിസർച്ച് എത്തിക്സ് ആൻഡ് പ്രോട്ടോകോൾസ് (ഐസിആർഇപി) സെമിനാർ ഹാളിൽ ഉച്ചയ്ക്ക് 2.30 ന് ആരംഭിച്ച ചടങ്ങ് ലണ്ടനിലെ മിഡിൽസെക്സ് സർവകലാശാലയിലെ ഇൻറർനാഷണൽ ലോ


പ്രൊഫസറും, എറുഡൈറ്റ് സ്കോളറുമായ ഡോ. വില്യം ഷാബാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.


മ്യാൻമാർ-ഗാംബിയ കേസിനെയും മറ്റു പ്രധാന മനുഷ്യാവകാശ കേസുകളെയും ഉദാഹരണമായി എടുത്തുകൊണ്ട്, വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളിൽ അന്താരാഷ്ട്ര നീതി കോടതിയുടെ (ഐസിജെ) സുപ്രധാന ഇടപെടലിനെക്കുറിച്ചും ഡോ. വില്യം ഷാബാസ് വിശദീകരിച്ചു. ഇപ്പോഴത്തെ കേസുകളിൽ 95% അന്തർസംസ്ഥാന തർക്കങ്ങളാണ് നിലനിൽക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. കരാറുകളുടെ വ്യാഖ്യാനത്തിൽ വിയന്ന കൺവെൻഷൻ നിർണ്ണായക പങ്ക് വഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യങ്ങൾ മനുഷ്യാവകാശ വിഷയങ്ങളിൽ പങ്കാളിയാകേണ്ടത് എത്രമാത്രം പ്രധാനമാണെന്നും, അതിനായി നിയമവ്യവസ്ഥകളുടെ ശക്തമായ ഭാവി അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


സർവകലാശാല വൈസ് ചാൻസലർ പ്രൊഫസർ ഡോ എം. ജുനൈദ് ബുഷിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐസിആർഇപി ഡയറക്ടർ പ്രൊഫസർ ഡോ വാണി കേസരി എ. സ്വാഗതം അറിയിച്ചു. കുസാറ്റിലെ നിയമ പഠന വിഭാഗം പ്രൊഫസർ ഡോ  കെ. സി. സണ്ണി “വംശഹത്യയും അന്താരാഷ്ട്ര ബന്ധങ്ങളിൽ ഉയർന്നുവരുന്ന വെല്ലുവിളികളും" എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.


സമ്മേളന ദിവസങ്ങളിൽ അക്കാദമിക സെഷനുകളും ചർച്ചകളും സംഘടിപ്പിച്ചു. സമ്മേളനത്തിൻറെ അവസാന ദിവസമായ ഫെബ്രുവരി 6 ന് ആദ്യ സെഷൻ രാവിലെ 11 മണിക്ക് കുസാറ്റിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ വെച്ച് നടക്കും


ഇന്ത്യയുടെ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ. എം. ജോസഫ് സെഷന് അദ്ധ്യക്ഷത വഹിക്കും. സമാപന സമ്മേളനം ഉച്ചയ്ക്ക് 2 മണിക്ക് കുസാറ്റ് ഐസിആർഇപി സെമിനാർ ഹാളിൽ സംഘടിപ്പിക്കും.


 സ്വന്തം ലേഖിക.


Author
Citizen Journalist

Goutham prakash

No description...

You May Also Like