മാതൃഭൂമി ക്യാമറ മാൻ എ.വി. മുകേഷ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു
- Posted on May 08, 2024
- Death News
- By Varsha Giri
- 64 Views
മാതൃഭൂമി ലേഖകന് കാട്ടാന ആക്രമണത്തിൽ ദാരുണാന്ത്യം.
പാലക്കാട് :പത്രപ്രവർത്തനത്തെ അത്രമേൽ അർപ്പണത്തോടേയും സാമൂഹ്യ പ്രതിബദ്ധതയോടേയും ചേർത്ത് മാതൃഭൂമി പിടിച്ച .മാതൃഭൂമി ലേഖകന് കാട്ടാന ആക്രമണത്തിൽ ദാരുണാന്ത്യം.മാതൃഭൂമി പാലക്കാട് ക്യാമറാമാൻ മുകേഷ് (മുൻ ഡൽഹി ബ്യൂറോ) കാട്ടാന ആക്രമണത്തിൽ.ഇന്ന് രാവിലെയാണ് കൊല്ലപ്പെട്ടത്.ക്യാമറയിലും എഴുത്തിലും ഒരേ പോലെ കരുത്ത് കാട്ടിയ ലേഖകനായിരുന്നു.മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എത്രയോ കവർ സ്റ്റോറികൾ ഹൃദയ സ്പർശികളായിരുന്നു.ദൃശ്യങ്ങളെടുക്കുന്നതിലും ഭാവനാശാലിയായിരുന്നു.അതിജീവനം എന്ന പരമ്പര മാതൃഭൂമി ഓൺലൈനിൽ എഴുതി വരികയാണ്.. പരപ്പനങ്ങാടിയിൽ നിന്ന് ഇതുവരെ എത്തിയ അവൻ്റെ ജീവിതവും ഒരർഥത്തിൽ അതിജീവനമായിരുന്നു.
മലമ്പുഴ പനമരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽമൃതദേഹം ഇപ്പോൾ ഉള്ളത്.മുകേഷ് ദീർഘകാലം ഡൽഹിയിൽ ലേഖകനായിരുന്നു.
സ്വന്തം ലേഖകൻ