ഒയിസ്ക ഗ്ലോബൽ സമ്മിറ്റ് - ൽകോളേജ്, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക്പങ്കെടുക്കാൻ അവസരം.
മാറുന്ന കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ,, പരിസ്‌ഥിതിയും കാലാവസ്ഥ സുസ്ഥിരതയും എന്ന വിഷയത്തിൽ ഗ്ലോബൽ സമിറ്റ് നടക്കുന്നു.
സി.ഡി. സുനീഷ്
മാറുന്ന കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ,, പരിസ്‌ഥിതിയും കാലാവസ്ഥ സുസ്ഥിരതയും എന്ന വിഷയത്തിൽ ഗ്ലോബൽ സമിറ്റ് നടക്കുന്നു.
കോഴിക്കോട് IIM ൽ വച്ച് നവംബർ 16 ന് ഒയിസ്ക ഇന്റർനാഷണൽ IIMK യുമായി ചേർന്ന് Environment and Climate Sustainability എന്ന വിഷയത്തിൽ നടത്തുന്ന, ആഗോള സമ്മേളേനത്തിലേക്ക് സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും പങ്കെടുക്കുവാൻ അവസരമൊരുക്കുന്നു.
പങ്കെടുക്കുവാൻ താല്പര്യമുള്ള കോളേജ് വിദ്യാർത്ഥികൾ Environment & Climate Sustainability എന്ന വിഷയത്തിലും, സ്കൂൾ വിദ്യാർഥികൾ Impact of Climate change on Environment (കാലാവസ്ഥ വ്യതിയാനം പ്രകൃതിയിൽ ചെലുത്തുന്ന സ്വാധീനം) എന്ന വിഷയത്തിലും 300 വാക്കിൽ അധികരിക്കാത്ത ഒരു പ്രബന്ധം തയ്യാറാക്കി 2024 ഒക്‌ടോബർ 31 nu മുൻപായി, oiscaindia@gmail.com എന്ന ഇ-മെയിലിൽ അയക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന എല്ലാവർക്കും സമ്മേളനത്തിൽ പങ്കെടുക്കുവാൻ അവസരം ഉണ്ടായിരിക്കും. ഏറ്റവും നല്ല 10 പ്രബന്ധങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കുവാൻ അവസരവും നൽകുന്നതാണ്.
പരിസ്ഥിതി മേഖലയിൽ പ്രവർത്തിക്കുന്ന പ്രഗത്ഭർ പങ്കെടുക്കുന്ന ഈ സമിറ്റിൽ പങ്കെടുക്കാൻ കഴിയുന്ന അവസരം പ്രയോജനപ്പെടുത്തണമെന്ന് ഓയിസ്ക്കാ ഭാരവാഹികൾ അഭ്യർത്ഥിച്ചു.