മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സിന്റെ സിഎംഡിയായി ചുമതലയേൽക്കാൻ കുസാറ്റ് പൂർവ്വ വിദ്യാർത്ഥി ക്യാപ്റ്റൻ ജഗ്‌മോഹൻ



കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കപ്പൽ സാങ്കേതിക വകുപ്പിലെ പൂർവ്വവിദ്യാർത്ഥിയായ ക്യാപ്റ്റൻ  ജഗ്‌മോഹൻ മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡിന്റെ പുതിയ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി (സിഎംഡി) ചുമതലയേൽക്കും.


സ്വന്തം ലേഖകൻ.




കുസാറ്റ് കപ്പൽ സാങ്കേതിക വകുപ്പ് നടത്തുന്ന ബി.ടെക് നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിംഗ് പ്രോഗ്രാമിന്റെ പന്ത്രണ്ടാം ബാച്ചിലെ പൂർവ്വവിദ്യാർത്ഥിയായ ക്യാപ്റ്റൻ ജഗ്മോഹൻ 1987-ലെ സർവകലാശാലയിൽ നാവികസേന സ്പോൺസർ ചെയ്ത വിദ്യാർത്ഥികളുടെ ആദ്യ ബാച്ചിൽ നിന്നുള്ള വിദ്യാർത്ഥി കൂടിയായിരുന്നു. ഡൽഹി ഐഐഐടിയിൽ നിന്ന് ബിരുദാനന്തര ബിരുദവും ന്നും ഖരഗ്പൂർ  ഐഐഐടിയിൽ നിന്ന് നേവൽ കൺസ്ട്രക്ഷൻ ആൻഡ് ഓഷ്യൻ എഞ്ചിനീയറിംഗിൽ മാസ്റ്റേഴ്സും പൂർത്തിയാക്കിയ ഇദ്ദേഹം ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ (ജിഎസ്എൽ) ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരികെയാണ് പുതിയ നിയമനം. പ്രതിരോധവകുപ്പിന് കീഴിലുള്ള ഷിപ്പ്‌യാർഡായ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് & എഞ്ചിനീയേഴ്‌സ് ലിമിറ്റഡിന്റെ ചീഫ് ജനറൽ മാനേജർ (ഡിസൈൻ) എന്ന നിലയിൽ, ഇന്ത്യൻ നാവികസേനയ്ക്കും ഇന്ത്യൻ കോസ്റ്റ് ഗാർഡിനുമായി വിവിധ സങ്കീർണ്ണമായ യുദ്ധക്കപ്പൽ രൂപകൽപ്പനയുടെ ചുമതലയും ക്യാപ്റ്റൻ  ജഗ്‌മോഹൻ നിർവഹിച്ചിട്ടുണ്ട്. ഇന്ത്യൻ നാവികസേനയിൽ 25 വർഷത്തിലേറെ സേവനമനുഷ്ഠിച്ച ക്യാപ്റ്റൻ ജഗ്‌മോഹൻ, നാവികസേനയുടെ ഡിസൈൻ ഡയറക്ടറേറ്റിലും (ഡിഎൻഡി) മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിലും നിരവധി സുപ്രധാന സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്.  


പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യയിലെ പ്രമുഖ ഷിപ്പ്‌യാർഡുകളിലൊന്നായ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡിന് ക്യാപ്റ്റൻ ജഗ്‌മോഹൻ നേതൃത്വം നൽകുന്നതോടെ കപ്പൽ സാങ്കേതിക വകുപ്പിലെ രണ്ട് പൂർവ്വവിദ്യാർത്ഥികൾ രാജ്യത്തെ രണ്ട് പ്രധാന ഷിപ്പ്‌യാർഡുകളുടെ തലപത്ത് സേവനമനുഷ്ഠിക്കുന്നു എന്ന നേട്ടവും കുസാറ്റിന് കൈവരിക്കാനാകും. കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ചിയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായരും വകുപ്പിലെ പൂർവ്വവിദ്യാർത്ഥിയാണ്.

Author
Citizen Journalist

Goutham prakash

No description...

You May Also Like