' ഒരു സിലിണ്ടറിന് ഒരു മാസം ഒരു ബിരിയാണി വീതം ഫ്രീ'; എൽപിജി ക്ഷാമത്തെ നേരിടാൻ വ്യത്യസ്ത ഓഫറുകളുമായി ഹോട്ടൽ;
- Posted on March 27, 2026
- News
- By Goutham prakash
- 36 Views
ഹൊസൂർ: പശ്ചിമേഷ്യൻ സംഘർഷവും അതിനെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതോടെ അസംസ്കൃത എണ്ണ ഉൾപ്പെടെ ഇന്ധലഭ്യതയിൽ ഇറ-ക്കുമതി കുറഞ്ഞതോടെ രാജ്യത്തും സംസ്ഥാനത്തും ഗ്യാസ് ലഭ്യതയിൽ കുറവും പ്രതിസന്ധിയുമായി.
എൽപിജി സിലിണ്ടറുകൾ തീർന്നതോടെ സംസ്ഥാന-ത്ത് പല ഹോട്ടലുകളും അടച്ചു. എന്നാൽ ചിലർ വി-റകു അടപ്പ് ഉൾപ്പടെ സംഘടിപ്പിച്ച് ചെറിയ രീതിയിൽ പ്രവർത്തനം നടത്തുന്നുണ്ട്. ഇതിനിടയിലാണ് വ്യത്യ-സമായ ഒരു ഓഫറുമായി ഒരു ഹോട്ടൽ ശ്രദ്ധയാ-കർഷിക്കുന്നത്. വാണിജ്യ എൽപിജി സിലിണ്ടറുകൾ നൽകുന്നവർക്ക് ഫ്രീ ബിരിയാണിയാണ് ഈ ഹോട്ട-ലിന്റെ ഓഫർ. ഒന്നും രണ്ടും ദിവസമല്ല, ഒരു മാസം എല്ലാ ദിവസവും ഒരു നേരം ബിരിയാണി ലഭിക്കും. ഇനിയുമുണ്ട് ട്വിസ്റ്റ്, ഒരു സിലിണ്ടർ നൽകിയവർ-ക്കാണ് ഈ ഓഫർ. നിങ്ങൾ രണ്ട് സിലിണ്ടറുകൾ നൽകിയാൽ ഒരു മാസം എല്ലാ ദിവസവും രണ്ടുനേരം നിങ്ങൾക്ക് ബിരിയാണി ലഭിക്കും. സാമൂഹിക മാധ്യമ-ങ്ങളിൽ ഈ ഓഫർ വൈറലായതോടെ ചിലർ അനു-കൂലിച്ചും ചിലർ പ്രതികൂലിച്ചുമാണ് അഭിപ്രായങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഇറോഡ് അമ്മായി മെസ് എന്ന ഹോട്ടലാണ് ഇത്തരത്തിൽ വ്യത്യസ്‌തമായ ഓഫർ നൽകി രാജ്യത്തിൻ്റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഗ്യാസ് ലഭ്യത കുറഞ്ഞത് മൂലം പല ഹോട്ടലുകളും ഭക്ഷണം പാചകം ചെയ്യാൻ കഴിയാതെ അടച്ചിടു-മ്പോഴാണ് ഇവരുടെ വെറൈറ്റി ട്രൈ. 'പാചകം ചെ യ്യാൻ ഞങ്ങളെ സഹായിക്കു, നിങ്ങളുടെ വയറു ഞങ്ങൾ നിറയ്ക്കാം' എന്നൊരു സൈൻ ബോർഡും ഹോട്ടൽ സ്ഥാപിച്ചിട്ടുണ്ട്. ഹോട്ടലിന്റേത് ബുദ്ധിപര-മായ തന്ത്രമാണെന്നാണ് ഭൂരിഭാഗം പേരും പ്രശംസിക്കുന്നുണ്ട്.
ഹോട്ടലിന്റെ മറ്റൊരു ഓഫർ പ്രകാരം ഒരു സിലിണ്ടർ കൊണ്ട് വരുന്നവർക്ക് 15ദിവസത്തയ്ക്ക് 300രൂപയുടെ മട്ടൻ ബിരിയാണിയും 199രൂപയുടെ ചി-ക്കൻ ബിരിയാണിയും ലഭിക്കും.
ഓഫർ തുടങ്ങി ഒരു 15 ദിവസമായപ്പോഴേയ്ക്ക് ഇതു-വരെ ആറു പേരാണ് സിലിണ്ടർ കൊണ്ടുവന്നത്. പക്ഷെ അവർ രണ്ട് ദിവസമേ ബിരിയാണി ഓഫർ പ്ര-യോജനപ്പെടുത്തിയുള്ളുവെന്നും ഹോട്ടൽ ഉടമ പറ-യുന്നു. സിലിണ്ടർ കൊണ്ടുവന്നത് തങ്ങൾക്ക് ഹോട്ട-ലിന്റെ അവസ്ഥ കണ്ട് സഹതാപം തോന്നിയതുകൊ-ണ്ടാണെന്ന് അറിയിച്ചെന്നും ഉടമ പറഞ്ഞു.
