രാജ്യം ദുരിത ബാധിതർക്കൊപ്പമെന്ന് രാഷ്ട്രപതി.
- Posted on June 13, 2025
- News
- By Goutham prakash
- 90 Views

സി.ഡി. സുനീഷ്.
രാജ്യം ദുരന്തബാധിതർക്കൊപ്പമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു , വാക്കുകൾക്കതീതമായ ദുരന്തമെന്ന് പ്രധാനമന്ത്രി, ദുരന്ത സാഹചര്യം വിലയിരുത്തുന്നതിനായി ആഭ്യന്തര, വ്യോമയാന മന്ത്രിമാർ അഹമ്മദാബാദിൽ...
അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാന അപകടത്തിൽ രാഷ്ട്രപതിയും, ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയുമടക്കമുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. രാജ്യം ദുരന്തബാധിതർക്കൊപ്പമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഞെട്ടിപ്പിക്കുന്ന അപകടം വാക്കുകൾക്ക് അതീതവും ഹൃദയഭേദകവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. മന്ത്രിമാരുമായി ചര്‍ച്ച ചെയ്ത് ദുരന്ത സാഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി അടിയന്തിര നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദുരന്ത സാഹചര്യം നേരിട്ട് വിലയിരുത്തുന്നതിനായി സിവില്‍ വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു അഹമ്മദാബാദില്‍ എത്തി. രാജ്യം ദുരന്തബാധിതര്‍ക്കൊപ്പമാണെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.