ഐതിഹാസിക കർഷക സമരത്തിലെ നിറസാന്നിധ്യമായ വായനാടുകാരനെ ആദരിച്ച് നാട്ടുകാർ

സിംഗു കർഷകരോടൊപ്പം കയ്യും, മെയ്യും മറന്ന് പ്രവർത്തിച്ച  ഗഫൂർ വെണ്ണിയോട് എന്ന നാട്ടുകാരനെ വായനാട്ടുകാർ സ്നേഹപൂർവ്വം ആദരിക്കുകയാണ്

ഡൽഹി കർഷക സമരത്തിലെ നിറ സാന്നിധ്യമായിരുന്നു വയനാട് ജില്ലയിലെ സാമൂഹ്യപ്രവർത്തകനും, കർഷകസമിതി നേതാവുമായ ഗഫൂർ  വെണ്ണിയോട്. അദ്ദേഹത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ ഹരിയാനയിലെ സിംഗുവിലെ കർഷക പോരാളികളോടൊപ്പമായിരുന്നു.

ഡൽഹിയിലെ ഐതിഹാസിക സമരത്തിൽ പങ്കെടുക്കുന്ന കർഷകർക്ക് ശൈത്യകാലത്ത് ഉപയോഗിക്കാനുള്ള കുരുമുളക്,  കാപ്പിപ്പൊടി, ചുക്ക്,  ഏലക്ക,  മഞ്ഞൾ,  ഇഞ്ചി തുടങ്ങിയ വിഭവങ്ങൾ സമാഹരിച്ചാണ് ഗഫൂർ വെണ്ണിയോട് സമരപ്പന്തലിൽ എത്തിയത്.ഈ വിഭവസമാഹരണത്തിന് കർഷക സമിതി ചെയർമാൻ ഫാദർ.തോമസ് മണക്കുന്നേലിന്റെ നേതൃത്വത്തിൽ വയനാട് സംരക്ഷണ സമിതിയും, സഹ സംഘടനകളും സഹായം നൽകി. ഇന്ന് കർഷക സമരം വിജയം കണ്ടപ്പോൾ സിംഗു കർഷകരോടൊപ്പം കയ്യും, മെയ്യും മറന്ന് പ്രവർത്തിച്ച  ഗഫൂർ വെണ്ണിയോട് എന്ന നാട്ടുകാരനെ വായനാട്ടുകാർ സ്നേഹപൂർവ്വം ആദരിക്കുകയാണ്.

കർഷക സമരത്തിൽ തുടക്കം മുതൽ ഉള്ള മലയാളി ശബ്ദം

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like