സി.ഐ.എസ് എഫിന്റെ കോസ്റ്റൽ സൈക്ലത്തോൺ കന്യാകുമാരിയിൽ സമാപനം.


വി.എസ്.എസ്. സി യിൽ ഗംഭീര സ്വീകരണം


സുരക്ഷിത തീരം സമൃദ്ധ ഭാരതം പ്രമേയമാക്കി സൈക്ലത്തോൺ പിന്നിടുന്നത് 6553 കിലോമീറ്റർ തീരപ്രദേശം




56-ാമത് സി  ഐ എസ് എഫ് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ 6553 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്ലത്തോൺ റാലി  കന്യാകുമാരിയിൽ സമാപനം.ഇന്ന് തിരുവനന്തപുരം, തുമ്പ, വിക്രം സാരാഭായി സ്പേസ് സെന്ററിൽ സൈക്ലത്തോണിന് സ്വീകരണം നൽകി. 


തിരുവനന്തപുരത്തെ സിഐഎസ്എഫ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ. എൽപിഎസ്സി ഡയറക്ടർ  എം മോഹൻ, സീനിയർ കമാൻഡന്റ്  അഭിഷേക് ചൗധരി, കമാൻഡന്റ്  അശുതോഷ് ഗൗർ എന്നിവർക്കൊപ്പം വിഎസ്എസ്സി തുമ്പ യൂണിറ്റ് ലൈനിലെ സൈക്ലിസ്റ്റുകളെ സ്വീകരിച്ചു. വിഎസ്എസ്സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ  തിരുവനന്തപുരം റേഞ്ച് ഡിഐജി എസ് അജീത ബീഗം  മുഖ്യാതിഥിയായി. എൽ.പി.എസ്‌.സി ഡയറക്ടർ  എം. മോഹൻ , സബ് കളക്ടർ, ശ്രീ ആൽഫ്രഡ് ഒ വി   തുടങ്ങിയവർ പങ്കെടുത്തു. ലോക വനിതാ ബോക്സിംഗ് ചാമ്പ്യനും മേജർ ധ്യാൻചന്ദ് അവാർഡ് ജേതാവുമായ  കെ സി ലേഖ പരിപാടി തുടർന്നുള്ള യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

സൈക്ലത്തോണിന്റെ സമാപന ചടങ്ങുകൾ വൈകുന്നേരം കന്യാകുമാരി സ്വാമി വിവേകാനന്ദ സ്മാരകത്തിൽ നടക്കും. ചടങ്ങിൽ സി ഐ എസ് എഫ് ഡയറക്ടർ ജനറൽ രജ്വീന്ദർ സിംഗ് ഭാട്ടി പങ്കെടുക്കും. ഈ മാസം ഏഴിന് ആഭ്യന്തര മന്ത്രി അമിത് ഷാ ഓൺലൈനായി ഉദ്ഘാടനം ചെയ്ത സൈക്ലത്തോൺ 25 ദിവസം പിന്നിട്ടാണ് ഇന്ന് കന്യാകുമാരിയിൽ സമാപിക്കുന്നത്. 

ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ പശ്ചിമ തീരപാതയിലൂടെ 3,800 കിലോമീറ്ററും പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ കിഴക്കൻ തീര പാതയിലൂടെ 2,750 കിലോമീറ്ററും താണ്ടിയാണ് സൈക്ലത്തോൺ കന്യാകുമാരിയിൽ എത്തുന്നത്. 14 വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 125  സിഐഎസ്എഫ് സൈക്ലിസ്റ്റുകൾ നയിക്കുന്ന റാലിയിൽ രജിസ്റ്റർ ചെയ്ത 1100 സൈക്ലിസ്റ്റുകളും പങ്കാളികളായി. 

തീരദേശ സുരക്ഷ, ലഹരിക്കടത്ത്, സമുദ്രാതിർത്തി വഴിയുള്ള നുഴഞ്ഞു കയറ്റം തുടങ്ങിയവയ്ക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ  തീരദേശ സമൂഹത്തിൻ്റെ പിന്തുണ ഉറപ്പാക്കുകയും അവബോധം വളർത്തുകയുമാണ് സുരക്ഷിത തീരം സമൃദ്ധ ഭാരതം എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന  സൈക്ലത്തോണിൻ്റെ ലക്ഷ്യം. സൈക്ലത്തോൺ റാലിയിലും അനുബന്ധ പരിപാടികളിലും ഇതു വരെ 25 ലക്ഷം പേർ നേരിട്ടും  2 കോടിയിലേറെ പേർ ഓൺലൈനിലൂടെയും പങ്കാളികളായി. 50 ലധികം പ്രദേശിക മത്സ്യ ബന്ധന സമൂഹങ്ങളുമായും സ്കൂൾ വിദ്യാർഥികളുമായും സൈക്ലത്തോൺ സംഘം ആശയവിനിമയം നടത്തി. തീരദേശ സുരക്ഷയ്ക്കായി ജാഗ്രതയോടെയും ഐക്യത്തോടെയും പ്രവർത്തിക്കുക എന്ന സന്ദേശമാണ് സൈക്ലത്തോൺ പങ്കു വെക്കുന്നത്. കലാ, കായിക, സാംസ്കാരിക രംഗത്തെ പ്രമുഖരുടെ പിന്തുണയോടെയാണ് സൈക്ലത്തോൺ സംഘടിപ്പിച്ചത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like