കുസാറ്റും കാനഡയിലെ എകലവ്യ എഐ, ഒന്റാറിയോ, തമ്മിൽ ധാരണാപത്രത്തിൽ (Mou) ഒപ്പുവെച്ചു.

കൊച്ചി: ഗവേഷണ സഹകരണം വികസിപ്പിക്കുക, വിദ്യാർത്ഥികൾ ഗവേഷകർ എന്നിവരുടെ അക്കാദമിക കഴിവുകൾ വ്യാവസായിക പ്രാവീണ്യമായി പരിഭാഷപ്പെടുത്തുന്നതിൽ സഹായിക്കുക ലക്ഷ്യങ്ങൾ മുൻനിർത്തി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കമ്പ്യൂട്ടർ സയൻസ് വകുപ്പും കാനഡയിലെ ഒന്റാറിയോയിലെ എകലവ്യ എഐ യും തമ്മിൽ ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു.


 

വിദ്യാർത്ഥികൾക്കായുള്ള ഇന്റേൺഷിപ്പ്, പ്ലേസ്മെന്റ്, പഠനത്തിനും ഗവേഷണത്തിനും സംയുക്ത ഗവേഷണത്തിനും കൺസൾട്ടൻസിക്കും ഫാക്കൽറ്റി എക്ചേഞ്ചുകൾ പ്രസിദ്ധീകരണങ്ങൾ, സാങ്കേതിക കൈമാറ്റം സംയുക്തമായ ട്രെയിനിംഗ് പരിപാടികൾ, സമ്മേളനങ്ങൾ, സെമിനാറുകൾ, സിംപോസിയങ്ങൾ, വർക്ക്‌ഷോപ്പുകൾ എന്നിവ ഈ സഹകരണത്തിൻറെ ഭാഗമായി നടക്കും.


 

എകലവ്യ എഐ, ആദ്യമായാണ് ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനവുമായി ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like