കൊയിലാണ്ടി ആന ഇടഞ്ഞ സംഭവത്തിന് കാരണം, ചട്ടവിരുദ്ധമായി പടക്കം പൊട്ടിച്ചതും കാലിൽ ചങ്ങലയിടാത്തതുമെന്ന് വനം വകുപ്പ്.
- Posted on February 22, 2025
- News
- By Goutham prakash
- 186 Views
കൊയിലാണ്ടി ക്ഷേത്രോത്സവത്തില്‍ ആന ഇടഞ്ഞ സംഭവത്തില്‍ സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചട്ട വിരുദ്ധമായി പടക്കം പൊട്ടിച്ചതും ആനകളുടെ കാലില്‍ ചങ്ങല ഇല്ലാതിരുന്നതും അപകടത്തിന് വഴി വെച്ചതായാണ് റിപ്പോര്‍ട്ടിലുള്ളത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ 6 നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. സംഭവ ദിവസം പീതാംബരന്‍ എന്ന ആന മദപ്പാടില്‍ ആയിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സി.ഡി. സുനീഷ്.
