എസ്. അനില്‍ രാധാകൃഷ്ണന്‍ മെമ്മോറിയല്‍ ഫെല്ലോഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്. അനില്‍  രാധാകൃഷ്ണന്‍  മെമ്മോറിയല്‍ ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ദ ഹിന്ദു ദിനപത്രത്തിന്റെ ബ്യൂറോ ചീഫായിരുന്ന, അന്തരിച്ച എസ്. അനില്‍ രാധാകൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബം കേസരി മെമ്മോറിയല്‍ ജേണലിസ്റ്റ്  ട്രസ്റ്റുമായി സഹകരിച്ച് നല്‍കുന്നതാണ് 50,000/ രൂപയുടെ എസ് അനില്‍ രാധാകൃഷ്ണന്‍ മെമ്മോറിയില്‍ ഫെല്ലോഷിപ്പ്.  കേരളത്തിന്റെ റെയില്‍ വികസനം, ഇന്നലെ, ഇന്ന്, നാളെ, കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം, കേരളത്തിലെ മാലിന്യ സംസ്‌കരണം: പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്നീ വിഷയങ്ങളിലാണ് 2021, 2022, 2023 വര്‍ഷങ്ങളില്‍ ഫെല്ലോഷിപ്പ് നല്‍കിയത്.മാധ്യമരംഗത്ത് അനില്‍ രാധാകൃഷ്ണന്‍  കൈകാര്യം ചെയ്തിരുന്ന അടിസ്ഥാന സൗകര്യ വികസനം (റെയിവേ, ടൂറിസം, മാലിന്യസംസ്‌കരണം ഒഴികെ) സംസ്ഥാന ധനകാര്യം, വ്യോമഗതാഗതം, ദുര്‍ബല വിഭാഗങ്ങളുടെ സാമൂഹിക ഉന്നമനം എന്നീ മേഖലകളില്‍ കേരളത്തിന്റെ  വികസനത്തിന് സഹായകമായ ഗൗരവപൂര്‍ണമായ അന്വേഷണത്തിനും പഠനത്തിനുമാണ് ഈ വര്‍ഷത്തെ ഫെലോഷിപ്പ് നല്‍കുന്നത്. മാധ്യമപ്രവത്തകര്‍, ഗവേഷകര്‍, അധ്യാപകര്‍, പ്രൊഫഷണലുകള്‍ തുടങ്ങി ബന്ധപ്പെട്ട വിഷയത്തില്‍ അവഗാഹമുള്ളതോ പഠനം നടത്തുന്നതോ ആയ ആര്‍ക്കും അപേക്കിക്കാം.പ്രായ പരിധി 2024 ജനുവരി ഒന്നിന് 50 തികയരുത്. ഫെല്ലോഷിപ്പ് ലഭിക്കുന്ന വ്യക്തിമേല്‍ പറഞ്ഞ  ഏതെങ്കിലും വിഷയ മേഖലയില്‍ പുതിയ പഠനം നടത്തി മലയാളത്തിലോ ഇംഗ്ലീഷിലോ മികച്ച ഒരു പഠന/ഗവേഷണ ഗ്രന്ഥം 2025 ഏപ്രില്‍ 20 നകംതയ്യാറാക്കി സമപ്പിക്കണം. പുസ്തക രൂപത്തില്‍  അച്ചടിക്കുമ്പോള്‍ കുറഞ്ഞത് 160പേജുകളുള്ളതാകണം പഠന ഗ്രന്ഥം. അപേക്ഷകള്‍ kuwjtvm@gmail.com എന്ന വിലാസത്തില്‍ 2024 സെപ്റ്റംബര്‍ 30നകം ഇമെയിലായി ലഭിക്കണം. ഫെല്ലോഷിപ്പ് തുകയ്ക്കു പുറമെ, പുസ്തകത്തില്‍ നിന്നുള്ള വരുമാനവും രചയിതാവിന് ലഭിക്കും. അനില്‍ രാധാകൃഷ്ണന്റെ  ഓര്‍മദിനമായ 2025 ജൂണ്‍ 23 ന് പുസ്തകം പ്രസാധനം ചെയ്യുകയാണ് ലക്ഷ്യമെന്ന് അദ്ദേഹത്തിന്റെ ഭാര്യ എസ്.എസ് സിന്ധുവും കേസരി ട്രസ്റ്റ് ചെയര്‍മാന്‍ ഷില്ലര്‍ സ്റ്റീഫനും സെക്രട്ടറി  അനുപമ ജി നായരും അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ http:kmjt.org വെബ്‌സൈറ്റില്‍ ലഭിക്കും.

Author

Varsha Giri

No description...

You May Also Like