പ്രാർത്ഥന കേൾക്കാതെ വരുണ്‍ സിംഗ് യാത്രയായി

വരുണ്‍ സിംഗിന്റെ ശരീരത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു

വ്യോമസേനയുടെ ഹെലികോപ്ടർ‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ്  അന്തരിച്ചു. ബെംഗളൂരുവിലെ വ്യോമസേനയുടെ കമാന്‍ഡ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.  

വരുണ്‍ സിംഗിന്റെ ശരീരത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. കൈകൾക്കും മുഖത്തുമാണ് ഗുരുതരമായി പൊള്ളലേറ്റത്. ആരോഗ്യനില ഗുരുതരമായതിന് പിന്നാലെ വെല്ലിങ്ടണ്ണിലെ സൈനിക ആശുപത്രിയിൽ നിന്ന് ബെംഗളൂരുവിലെ കമാൻഡ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. 

കഴിഞ്ഞ ബുധനാഴ്ചയാണ് ഊട്ടിക്ക് സമീപം കൂനൂരിൽ 14 പേർ സഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്ടർ തകർന്നത്. സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേർ അപകട ദിവസം തന്നെ മരിച്ചിരുന്നു. വരുണ്‍ സിംഗിന്റെ വിയോഗത്തോടെ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മുഴുവൻ പേരും മരണത്തിന് കീഴടങ്ങി.

പ്രാർത്ഥനയോടെ രാജ്യം

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like