കുറവിലങ്ങാട് മൂന്ന് നോയമ്പ് തിരുനാൾ: ട്രെയിനുകൾക്ക് വൈക്കത്ത് താത്കാലിക സ്റ്റോപ്പ്

തിരുനാളിൻ്റെ പ്രാധാന്യം കണക്കിലെടുത്താണ് നിലവിൽ നിർത്തുന്ന 16 ട്രെയിനുകൾക്ക് പുറമെ  8 ട്രെയിനുകൾക്ക് കൂടി ദക്ഷിണ റെയിൽവേ താത്കാലിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ മൂന്ന് നോമ്പ് തിരുനാളിനോട് അനുബന്ധിച്ച് ജനുവരി 30, 31, ഫെബ്രുവരി 1 തീയതികളിൽ ആപ്പാഞ്ചിറ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ 16302/01 തിരുവനന്തപുരം- ഷൊറണൂർ- തിരുവനന്തപുരം വേണാട് എക്സ്പ്രസ്സ്, 16303/04എറണാകുളം തിരുവനന്തപുരം എറണാകുളം വഞ്ചിനാട് എക്സ്പ്രസ്സ്,16449/50 നാഗർകോവിൽ- മംഗലാപുരം- നാഗർകോവിൽ പരശുറാം എക്സ്പ്രസ്,16309/10 എറണാകുളം- കായംകുളം-എറണാകുളം   മെമു സ്പെഷ്യൽ എന്നീ എക്സ്പ്രസ് ട്രെയിനുകൾക്ക് ഒരു മിനിട്ട് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു.ചരിത്ര പ്രസിദ്ധമായ മൂന്ന് നോമ്പ് തിരുനാളിൻ്റെ പ്രാധാന്യം കണക്കിലെടുത്താണ് നിലവിൽ നിർത്തുന്ന 16 ട്രെയിനുകൾക്ക് പുറമെ  8 ട്രെയിനുകൾക്ക് കൂടി ദക്ഷിണ റെയിൽവേ താത്കാലിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.


തിരുനാൾ ദിനങ്ങളിൽ വൈക്കം റോഡിൽ നിർത്തുന്ന ട്രെയിനുകളും സമയവും


കോട്ടയം ഭാഗത്തേക്ക്


1.16303 എറണാകുളം തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്സ് രാവിലെ 06:06

2. 06777 എറണാകുളം കൊല്ലം മെമു സ്പെഷ്യൽ രാവിലെ 06:58 (ബുധൻ ഒഴികെ)

3. 06453 എറണാകുളം കോട്ടയം പാസഞ്ചർ സ്പെഷ്യൽ രാവിലെ 08:34

4.16328 ഗുരുവായൂർ പുനലൂർ എക്സ്പ്രസ്സ് രാവിലെ 08:58

5.16309 എറണാകുളം കായംകുളം മെമു സ്പെഷ്യൽ രാവിലെ 09:29

6.06769 എറണാകുളം കൊല്ലം മെമു സ്പെഷ്യൽ ഉച്ചയ്ക്ക് 02:25(14:25തിങ്കൾ ഒഴികെ)

7.16649 മംഗലാപുരം നാഗർകോവിൽ പരശുറാം എക്സ്പ്രസ് ഉച്ചയ്ക്ക് 02:34(14:34)

8.12626 ന്യൂഡെൽഹി തിരുവനന്തപുരം കേരള എക്സ്പ്രസ്സ് വൈകിട്ട് 05:43(17:43)

9.16301 ഷൊർണ്ണൂർ തിരുവനന്തപുരം വേണാട് എക്സ്പ്രസ് വൈകിട്ട് 06:13(18:13)

10. 06443 എറണാകുളം കൊല്ലം മെമു സ്പെഷ്യൽ രാത്രി 07:05(19:05)

11.16792 പാലക്കാട് തിരുനെൽവേലി പാലരുവി എക്സ്പ്രസ്സ് രാത്രി 07:32(19:32)

12. 16325 നിലമ്പൂർ കോട്ടയം എക്സ്പ്രസ്സ് രാത്രി 08:50(20:50) 


എറണാകുളം ഭാഗത്തേക്ക്


1.16326 കോട്ടയം നിലമ്പൂർ എക്സ്പ്രസ്സ് രാവിലെ 05:41

2.06444 കൊല്ലം എറണാകുളം മെമു സ്പെഷ്യൽ രാവിലെ 06:57

3.16791 തിരുനെൽവേലി പാലക്കാട് പാലരുവി എക്സ്പ്രസ്സ് രാവിലെ 07:37

4.16302 തിരുവനന്തപുരം ഷൊറണൂർ വേണാട് എകസ്പ്രസ് രാവിലെ 08:53

5.16650 നാഗർകോവിൽ മംഗലാപുരം പരശുറാം എക്സ്പ്രസ് രാവിലെ  09:50

6.06768 കൊല്ലം എറണാകുളം മെമു സ്പെഷ്യൽ രാവിലെ 10:34 ( തിങ്കൾ ഒഴികെ)

7.06778 കൊല്ലം എറണാകുളം മെമു സ്പെഷ്യൽ ഉച്ചയ്ക്ക് 01:41(13:41 ബുധൻ ഒഴികെ)

8. 12625 തിരുവനന്തപുരം ന്യൂഡെൽഹി കേരള എക്സ്പ്രസ്സ് വൈകിട്ട് 03:41(15:41)

9. 16310 കായംകുളം എറണാകുളം മെമു സ്പെഷ്യൽ വൈകിട്ട് 04:30(16:30)

10. 06434 കോട്ടയം എറണാകുളം പാസഞ്ചർ സ്പെഷ്യൽ വൈകിട്ട് 05:48(17:48)

11. 16304 തിരുവനന്തപുരം എറണാകുളം വഞ്ചിനാട് എക്സ്പ്രസ് രാത്രി 09:32( 21:32)

12. 16327 പുനലൂർ ഗുരുവായൂർ എക്സ്പ്രസ്സ് രാത്രി 10:14(22:14)

Author
Citizen Journalist

Goutham prakash

No description...

You May Also Like