ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കാതെ സാമൂഹ്യ നീതി നടപ്പിലാവില്ല: എസ് സുവര്‍ണ്ണ കുമാര്‍
- Posted on December 03, 2022
- News
- By Goutham Krishna
- 292 Views

മലപ്പുറം: ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണ തത്വം അട്ടിമറിക്കാന്‍ തന്ത്രപരമായ നീക്കമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്ന് പിഡിപി മുന്‍ സംസ്ഥാന സീനിയര്‍ ജനറല്‍ സെക്രട്ടറി എസ് സുവര്‍ണ്ണ കുമാര്‍ പറഞ്ഞു. പി ഡി പി ജില്ലാ കമ്മിറ്റി മലപ്പുറം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സാമൂഹ്യ നീതി സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ജീവിത സാഹചര്യത്തില്‍ ജാതി എന്നതാണ് സാമൂഹ്യ സംവരണത്തിന് കാരണമായതെന്ന യാഥാര്‍ത്ഥ്യബോധത്തെ വളച്ചൊടിച്ച് രാജ്യത്തിന്റെ മുഖ്യധാരയില്‍ നിന്ന് ദളിത് പിന്നോക്ക ന്യൂനപക്ഷങ്ങളെ മാറ്റി നിര്‍ത്താന്‍ മുന്നോക്ക ജാതി മേധാവികള്‍ ബോധപൂര്‍വ്വം ശ്രമം നടത്തുകയാണ് .ഇതിനെതിരെ കീഴാള ജനവിഭാഗം സംഘടിച്ച് ശക്തരായി ഭരണകൂട ഭീകരതയ്‌ക്കെതിരെ സമരസജ്ജമായി മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു .സെമിനാറില്‍ സലാം മൂന്നിയൂര്‍ അധ്യക്ഷത വഹിച്ചു .ടി എ മുഹമ്മദ് ബിലാല്‍ ,അജിത് കുമാര്‍ ആസാദ്, ഇബ്രാഹിം തുരൂരങ്ങാടി , സിയാവുദ്ദീന്‍ തങ്ങള്‍, ശശി പൂവഞ്ചിന, ഷംലിക് കടകശ്ശേരി ,അബ്ദുല്‍ബാരി ,നിസാം കാളമ്പാടി ,യു കെ സി മുസ്തഫ, സൈനബ ഫൈസല്‍ ,സരോജിനി രവി, സിദ്ദിഖ് സഖാഫി ,അനീഷ് കുമാര്‍ പൂക്കോട്ടൂര്‍ ,ബീരാന്‍കുട്ടി പറശ്ശേരി, പരമാനന്ദന്‍ മങ്കട തുടങ്ങിയവര്‍ സംസാരിച്ചു.ടി കെ സലീം ബാബു മോഡറേറ്ററായിരുന്നു.
ഫോട്ടോ; പി ഡി പി ജില്ലാ കമ്മിറ്റി മലപ്പുറം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സാമൂഹ്യ നീതി സെമിനാര്‍ പിഡിപി മുന്‍ സംസ്ഥാന സീനിയര്‍ ജനറല്‍ സെക്രട്ടറി എസ് സുവര്‍ണ്ണ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.