തൃശൂർ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടനത്തിൽ കുടുംബശ്രീ; പതിനായിരം അംഗങ്ങളുമായി ഘോഷയാത്രയില്‍ അണി ചേരും.
- Posted on October 23, 2025
- News
- By Goutham prakash
- 22 Views
കാടകത്തിൽ ഒരു സുവോളജിക്കൽ പാർക്ക്, മൃഗങ്ങളുമായി നാം ഇണങ്ങി നിൽക്കുമ്പോൾ ഹോളോഗ്രാം വഴി നമ്മുടെ ഫോട്ടോ പതിഞ്ഞ് വാട്ട് സപ്പ് നമ്പറിൽ എ.ഐ സാങ്കേതീക വിദ്യകളാൽ വരും.
ഏറെ സവിശേഷതകളും ഹരിത സൗഹാർദ്ദ കര മായാണ് തൃശൂർ, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടനം 28 ന് നടക്കാൻ പോകു ന്നത്.
വന്‍ ആഘോഷമാക്കാന്‍ കുടുംബശ്രീയും ഒരുങ്ങുകയാണ്.
പുത്തൂര്‍, നടത്തറ, പാണഞ്ചേരി, മാടക്കത്തറ ഗ്രാമപഞ്ചായത്തുകളിലെയും ഒല്ലൂര്‍ മണ്ഡലത്തിലെ കോര്‍പ്പറേഷന്‍ ഡിവിഷനുകളിലെയും കുടുംബശ്രീ പ്രവര്‍ത്തകരാണ് ഘോഷയാത്രയ്ക്കും ഉദ്ഘാടന യോഗത്തിനുമായി തയ്യാറെടുക്കുന്നത്.
ഒക്ടോബര്‍ 28 ന് വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം നിര്‍വഹിക്കും. മൂന്ന് മണിക്ക് ഘോഷയാത്രയ്ക്ക് തുടക്കമാകും. പതിനായിരത്തോളം കുടുംബശ്രീ അംഗങ്ങള്‍ ഘോഷയാത്രയിലും ഉദ്ഘാടന ചടങ്ങിലും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
പരിപാടിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി പുത്തൂര്‍ ഗ്രാമപഞ്ചായത്ത് സി.ഡി.എസ്. അംഗങ്ങള്‍ യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. സജു, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിനി പ്രദീപ്കുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ രാധാകൃഷ്ണന്‍, ദീപ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
