അമിത് ഉറാങ്ങ് ലക്ഷ്യമിട്ടത് വിജയകുമാറിനെ മാത്രമെന്ന് പൊലീസ്.
- Posted on April 25, 2025
- News
- By Goutham prakash
- 123 Views
 
                                                    കോട്ടയം തിരുവാതുക്കൽ ഇരട്ടകൊലപാതക കേസിൽ പ്രതി അമിത് ഉറാങ്ങ് ലക്ഷ്യമിട്ടത് വിജയകുമാറിനെ മാത്രമെന്ന് പൊലീസ്. കൊലപാതകത്തിന് ശേഷം രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് വിജയകുമാറിന്റെ ഭാര്യ മീരയെ ആക്രമിച്ചത്. കൊലപാതകം നടന്ന വീട്ടിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക് ഉപേക്ഷിക്കാൻ പ്രതി നടന്നുപോകുന്ന ദൃശ്യങ്ങളും ലഭിച്ചിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

 
                                                                     
                                