സിത്താരേ സമീന്‍ പര്‍
- Posted on June 24, 2025
- News
- By Goutham prakash
- 136 Views
വാരാന്ത്യത്തില്‍ 60 കോടി നേടി.**
സി.ഡി. സുനീഷ്
നീണ്ട ഇടവേളയ്ക്ക് ശേഷം ആമിര്‍ ഖാന് സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് നല്‍കി 'സിത്താരേ സമീന്‍ പര്‍'. ജൂണ്‍ 20ന് റിലീസ് ചെയ്ത ചിത്രം വാരാന്ത്യത്തില്‍ 60 കോടിയാണ് വാരിക്കൂട്ടിയത്. ഞായറാഴ്ച മാത്രം ചിത്രം 29 കോടി ഇന്ത്യയില്‍ നിന്ന് നേടി. ചിത്രം നൂറുകോടിയിലേക്ക് അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രം ആദ്യ ദിനത്തില്‍ ഒന്ന് പതറിയെങ്കിലും പിന്നീട് ബോക്സ്ഓഫിസില്‍ കുതിക്കുന്നതായാണ് കാണുന്നത്. ആദ്യ ദിനം ചിത്രം 10.7 കോടി രൂപയാണ് കലക്ട് ചെയ്തത്. രണ്ടാം ദിനത്തില്‍ 88.79 ശതമാനമായി കലക്ഷന്‍ ഉയര്‍ന്നു. ആമിര്‍ ഖാന്‍ നായകനായ 'ലാല്‍ സിങ് ഛദ്ദ' ഒരാഴ്ചയില്‍ 61.36 കോടിയാണ് ഇന്ത്യയില്‍ നിന്ന് നേടിയിരുന്നത്. ഈ റെക്കോര്‍ഡാണ് മൂന്ന് ദിവസം കൊണ്ട് 'സിത്താരേ സമീന്‍ പര്‍' മറികടന്നത്. അക്ഷയ് കുമാറിന്റെ 'കേസരി ചാപ്റ്റര്‍ 2' ആദ്യ വാരാന്ത്യത്തില്‍ 29.5 കോടിയാണ് നേടിയിരുന്നത്. സണ്ണി ഡിയോളിന്റെ 'ജാട്ട്' 26.25 കോടിയാണ് നേടിയത്. 2007ല്‍ പുറത്തിറങ്ങിയ 'താരേ സമീന്‍ പര്‍' എന്ന ചിത്രത്തിന്റെ സ്പിരിച്വല്‍ സീക്വലായാണ് സിതാരെ സമീന്‍ പര്‍ എത്തിയത്. ആമിര്‍ ഖാനോടൊപ്പം ദര്‍ഷീല്‍ സഫാരി, ടിസ്‌ക ചോപ്ര, വിപിന്‍ ശര്‍മ എന്നിവരും അഭിനയിച്ച ചിത്രം വന്‍ വിജയമായിരുന്നു.
