കേരളത്തെ തണുപ്പിച്ച് ഡിറ്റ് വ ചുഴലികാറ്റ്
- Posted on December 01, 2025
- News
- By Goutham prakash
- 42 Views
ഡിറ്റ് വ ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി കേരളത്തില്‍ തണുത്ത അന്തരീക്ഷമാണ് അനുഭവപ്പെടുന്നത്. ആകാശം മൂടിക്കെട്ടി നില്‍ക്കുന്നുണ്ടെങ്കിലും, മഴയില്ലാത്ത കാലാവസ്ഥ തുടരുകയാണ്.
എന്താണ് തണുപ്പിന് കാരണം?
കേരളം ഇപ്പോൾ ഡിറ്റ് വ ചുഴലിക്കാറ്റിന്റെ ഔട്ടർ ബാൻഡിന് പുറത്തുള്ള മേഖലയിലാണ്. ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം, ചുഴലിക്കാറ്റ് കേരളത്തിലേക്ക് കനത്ത മേഘങ്ങളെ എത്തിക്കുന്നുവെങ്കിലും, മഴ ലഭിക്കുന്ന തരത്തിലല്ല അവയുടെ നീക്കം.
1. സൂര്യപ്രകാശം തടയുന്ന കനത്ത മേഘങ്ങൾ
ആകാശം കനത്ത മേഘാവൃതമായതിനാൽ സൂര്യപ്രകാശം നേരിട്ട് ഭൂമിയിലേക്കെത്തുന്നില്ല.
ഫലം — ഭൂമി ചൂടാകാതെ അന്തരീക്ഷവും ചൂടുപിടിക്കാതെ, പകലും രാത്രിയും താപനില കുറയുന്നു.
2. ഉയർന്ന അന്തരീക്ഷത്തിലെ തണുത്ത വായു താഴേക്ക്
ചുഴലിക്കാറ്റുകളും ന്യൂനമർദ്ദങ്ങളും അപ്പർ എയർ സർകുലേഷൻ മുഖേന ഉയർന്ന പാളികളിലെ തണുത്ത വായു താഴേക്കെത്തിക്കുന്നു.
ഇതു ഭൗമോപരിതലത്തിനു സമീപമുള്ള പാളിയെ തണുപ്പിക്കുന്നു. അതിനാൽ സിസ്റ്റം അടുത്താൽ അന്തരീക്ഷം പെട്ടെന്ന് തണുത്തുപോകും.
3. ഔട്ടർ ബാൻഡിലെ ഈർപ്പം
സ്പൈറൽ ബാൻഡ് എന്നറിയപ്പെടുന്ന ഔട്ടർ ബാൻഡുകൾ ഈർപ്പതെളിയിൽ വർധനവുണ്ടാക്കി തണുപ്പ് അനുഭവപ്പെടാൻ കാരണമാകുന്നു.
4. ഉത്തരേന്ത്യയിൽ നിന്ന് വരുന്ന വരണ്ട കാറ്റ്
ഇത് ഈർപ്പനിരപ്പ് കുറയ്ക്കുകയും, തണുപ്പിന്റെ അളവ് കൂടുകയും.ചെയ്യുന്നു.
എന്തുകൊണ്ട് മഴയില്ല?
കേരളം ഇപ്പോൾ ഓട്ടർ ബാൻഡിലായതിനാൽ മഴ നേരിട്ട് ലഭിക്കുന്ന കേന്ദ്രമേഖലയിൽപ്പെടുന്നില്ല.
എന്നിരുന്നാലും, കിഴക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ലഘുമഴ ലഭിക്കാനുള്ള സാധ്യതയുണ്ട് — ഇത് ഡ്രൈ സ്‌പെൽ എന്നാണ് അറിയപ്പെടുന്നത്.
