പഴമയിൽ നിന്നൊരു വിത്ത് പൊതി
- Posted on July 01, 2024
- News
- By Arpana S Prasad
- 335 Views
വിത്തെന്ന അന്നത്തെ കാർഷിക സംസ്കാരത്തിന്റെ ഉർവരതായി കണ്ടിരുന്ന കാലം
സി.ഡി. സുനീഷ്
വിത്ത് പൊന്ന് പോലെ സൂക്ഷിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു നമുക്ക്.
വിത്തെന്ന അന്നത്തെ കാർഷിക സംസ്കാരത്തിന്റെ ഉർവരതായി കണ്ടിരുന്ന കാലം.
പണ്ട് വിത്ത് പൊതികെട്ടി സൂക്ഷിക്കുന്ന രീതിയായിരുന്നു കർഷകർ സ്വീകരിച്ച് പോന്നത്.
വിത്തു പൊതി കെട്ടുന്നതിൽ വളരെ പ്രഗത്ഭരായവർ അക്കാലത്തുണ്ടായിരുന്നു.
ഉണങ്ങിയ വൈക്കോലും വാഴക്കയറും ചൂടിയും കൊണ്ട് അവർ കെട്ടിയുണ്ടാക്കുന്ന പൊതിയുടെ ഒരു ഗമയും പാങ്ങും ഒന്ന് വേറെത്തന്നെയാണ്.
വയലിന്റെ വിസ്തൃതി പോലും സൂചിപ്പിക്കുന്നത് ഈ വിത്തു പൊതിയുടെ എണ്ണത്തിലൂടെയാണ്.
രണ്ടു പൊതി കണ്ടം, മൂന്നു പൊതി കണ്ടം എന്നിങ്ങനെയാണ് കർഷകൻ തന്റെ വയലിന്റെ അളവു പറയുക....
കൃഷിമറന്ന മലയാളിക്ക് വിത്തു പൊതികൾ നല്ലോർമ്മകളായി മാറി.
വിത്ത് യാതൊരു കേടും കൂടാതെ സൂക്ഷിക്കാൻ പറ്റിയ മാർഗ്ഗം .
ഒരു പറ ഒന്നര പറ എന്നിങ്ങനെയാണ് അതിലിടുന്ന വിത്തിൻ്റെ അളവ്.
മാഞ്ഞുപോയൊരു പഴമക്കാഴ്ച്ചയാണ് കാർഷിക സംസ്കൃതിയുടെ ഗൃഹാതുര സ്മരണകളായിന്ന്.

