ഷോക്കേറ്റ് മരണപ്പെട്ട അനന്തുവിന്റെ കുടുംബത്തിന് ലക്ഷം രൂപ സഹായധനം കൈമാറി
- Posted on August 17, 2025
- News
- By Goutham prakash
- 71 Views

സ്വന്തം ലേഖിക
നിലമ്പൂര്‍: മൃഗവേട്ടയ്‌ക്കൊരുക്കിയ കെണിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥി വഴിക്കടവ് വെള്ളക്കട്ടയിലെ ആമാടന്‍ അനന്തുവിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു അനുവദിച്ച 5 ലക്ഷം രൂപ സഹായധനം ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എ കുടുംബത്തിന് കൈമാറി. അനന്തുവിന്റെ മാതാപിതാക്കളായ സുരേഷും ശോഭയ്ക്കുമാണ് കൈമാറിയത്. നിലമ്പുര്‍ തഹസില്‍ദാര്‍ എം.പി സിന്ധു, വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പാടി, വൈസ് പ്രസിഡന്റ് റജി കണ്ടത്തില്‍, സ്ഥിര സമിതി അധ്യക്ഷന്‍മാരായ ജയമോള്‍ വര്‍ഗീസ്, സിന്ധു രാജന്‍, പഞ്ചായത്ത് അംഗങ്ങളായ പി അബ്ദുല്‍ കരീം, മുജീബ് തുറക്കല്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ എം.സി അരവിന്ദാക്ഷന്‍, വഴിക്കടവ് വില്ലേജ് ഓഫിസര്‍ പി ഉണ്ണിക്കൃഷ്ണന്‍, സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ കെ സി ജേക്കബ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ജൂണ്‍ 7-ന് രാത്രിയിലാണ് സുഹൃത്തുകളോടൊപ്പം വീടിനു സമീപത്തെ തോട്ടത്തില്‍ മീന്‍ പിടിക്കാന്‍പോയ അനന്തു ഷോക്കേറ്റ് ദാരുണമായി മരണപ്പെട്ടത്.