*ആലപ്പുഴയിൽ ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു; ഗുരുതരമായി പരിക്കേറ്റ രണ്ടാം പാപ്പാൻ ചികിത്സയിൽ*
- Posted on September 01, 2025
- News
- By Goutham prakash
- 70 Views

*സ്വന്തം ലേഖിക*
*ആലപ്പുഴ* : ആനയുടെ കുത്തേറ്റ പാപ്പാൻ മരിച്ചു. ഹരിപ്പാട് സ്കന്ദന്റെ കുത്തേറ്റ തെങ്ങമം സ്വദേശി മുരളീധരൻ നായർ(53) എന്ന പാപ്പാനാണ് മരിച്ചത്. ആദ്യം രണ്ടാം പാപ്പാൻ മണികണ്ഠനെയാണ് ആന ആക്രമിച്ചത്. മണികണ്ഠൻ ചികിത്സയിൽ തുടരുകയാണ്.
ഇന്നലെ ഉച്ചയോടെ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും ആന ഇടയുകയായിരുന്നു. അഴിച്ചു കെട്ടാൻ ശ്രമിക്കുന്നതിന് ഇടയിലാണ് ആന രണ്ടാം പാപ്പാൻ മണികണ്ഠനെ ആക്രമിച്ചത്. പിന്നാലെ അടുത്ത ക്ഷേത്രത്തിൽ നിന്ന് എത്തിയ മുരളിയേയും ആന ആക്രമിച്ചു.ഗുരുതരമായ പരിക്കേറ്റ ഇയാൾ ഇന്നലെ രാത്രി വൈകിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മണികണ്ഠൻ ചികിത്സയിൽ തുടരുകയാണ്.