ഭിന്നശേഷി സൗഹൃദ വെബ്സൈറ്റ് ഉദ്ഘാടനം
- Posted on October 28, 2025
- News
- By Goutham prakash
- 18 Views
ഭിന്നശേഷി സൗഹൃദ വെബ്സൈറ്റ് ഉദ്ഘാടനം 29ന്.
കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷന്റെ www.hpwc.kerala.gov.in വെബ്സൈറ്റ് പൂർണമായും ഭിന്നശേഷി സൗഹൃദമായി സി-ഡിറ്റിന്റെ സഹായത്തോടെ നവീകരിച്ചു. നവീകരിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനം ഒക്ടോബർ 29ന് രാവിലെ 11ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു വഴുതക്കാട് ഗവ. വിമെൻസ് കോളേജിൽ നിർവഹിക്കും. നിലവിലെ www.hpwc.kerala.gov.in വെബ്സൈറ്റ് അഡ്രസ്സിൽ തന്നെയായിരിക്കും നവീകരിച്ച വെബ്സൈറ്റ് ലഭ്യമാകുന്നത്.
