ഇരുപത്തിനാല് തനത് ആവാസ വ്യവസ്ഥകളാൽ സമ്പന്നമായ തൃശൂർ സുവോളജിക്കൽ പാർക്ക്, പരിസ്ഥിതി പാഠപുസ്തകം.
- Posted on October 28, 2025
- News
- By Goutham prakash
- 32 Views
മന്ത്രി കെ. രാജൻ.
സി.ഡി. സുനീഷ്.
ഇരുപത്തിനാല് തനത് ആവാസ വ്യവസ്ഥകളാൽ സമ്പന്നമായ തൃശൂർ സുവോളജിക്കൽ പാർക്ക് പരിസ്ഥിതി പാഠപുസ്തകം.
പക്ഷികൾ, ചിത്രശലഭങ്ങൾ, മൃഗങ്ങൾ എന്നിവക്ക് അവയുടെ സുസ്ഥിരമായ
ആവാസ വ്യവസ്ഥയിലാണിവിടെ കഴിയുക.
കാടകത്തിൽ അവയെങ്ങിനെ കഴിഞ്ഞു അതിവിടെ പുന സൃഷ്ടിക്കപ്പെട്ട് പ്രകൃതിയുടെ വലിയ പാഠപുസ്തകമായി ഈ പാർക്ക് മാറിയെന്നും മന്ത്രി കെ. രാജൻ എൻ. മലയാളത്തിനോട് പറഞ്ഞു.
വിവിധ ആവാസയിടങ്ങളായാണ് പാർക്ക് ക്രമീകരിച്ചിരിക്കുന്നത്.
സൈലന്റ് വാലിയിലെ ചീവിടുകളില്ലാത്ത നിശബ്ദ താഴ്‌വര, ഇരവികുളം മാതൃകയിൽ ഷോലക്കാട്, മധ്യപ്രദേശിലെ കൻഹ, ആഫ്രിക്കയിലെ സുളു സമതലങ്ങൾ, ജൈവ വൈവിധ്യ മാതൃകകൾ, തുടങ്ങി 24 തനത് ആവാസ വ്യവസ്ഥകളാണ് ഇവിടെ പുന സൃഷ്ടിക്കപ്പെട്ടത്.
മത്സ്യങ്ങൾ, സസ്തനികൾ, എന്നിവയുടെ മനശാസ്ത്രപരമായ സ്വഭാവങ്ങൾ പരിഗണിച്ച് 2012 ൽ ലോക പ്രശസ്ത രൂപകൽപ്പകനായ ജോൺ കോ
ആണ് ഈ പാർക്കിന്റെ വാസ്തു ശില്പി എന്നുള്ളത് കൂടുതൽ ശ്രദ്ധേയവും അനിവാരാവുമാക്കുന്നു.
ലോകത്തിലെ ശ്രദ്ധേയമായ സുവോളിജിക്കൽ പാർക്കിനോട് കിട പിടിക്കുന്ന രീതിയിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ പാർക്ക് പാരിസ്ഥിതിക ആവാസ വ്യവസ്ഥയെ പരിപാലിച്ച് കൊണ്ട് മൃഗങ്ങൾ കാടിൻ്റെ അന്തരീക്ഷത്തിൽ സഹവസിച്ചുകൊണ്ട് ലോകത്തിന് മാതൃകയാകുന്ന രീതിയിലാണ്
സജ്ജമായിരിക്കുന്നത്, പരിസ്ഥിതിപാലനം, മൃഗപരിപാലനം, മൃഗ സ്നേഹം, വിനോദ സഞ്ചാരം, പ്രാദേശീക തൊഴിലും ഉപജീവനം എന്നിവ കൂടി
ഉറപ്പാക്കുന്ന
രീതിയിലും കൂടി ശ്രദ്ധേയമാക്കുന്നു.
ഇന്ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകീട്ട് പാർക്ക് ഉദ്ഘാടനം നിർവഹിക്കും
