ഞാൻ തീയില്ലല്ലാഞാൻ തന്നെ തീയാണെന്ന് തിബറ്റൻകവി ടെൻസിൻ സുണ്ടു

സി.ഡി. സുനീഷ്.


സ്വന്തം രാജ്യത്തിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ കഴിയാതെ പൊള്ളുന്ന കനലിൽ അഭയാർത്ഥികളായി ജീവിക്കുന്ന തിബറ്റൻ ജനതയുടെ യുവാഗ്നിയാണ് 

ആക്‌ട്‌വിസ്റ്റും

തിബറ്റൻ

കവിയുമായ

ടെൻസിൻ സുണ്ടു,, എൻ. മലയാളത്തിന്,, പ്രത്യേകമായി അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.


സഹനങ്ങളുടെ തീയില്ലല്ലേ നിങ്ങൾ ജീവിക്കുന്നതല്ല എന്ന ചോദ്യത്തിന് തീയില്ലല്ല ഞാൻ തന്നെ ഒരു രോഷാഗ്നിയാണെന്ന് വിപ്ലവ കവി ടെൻസിൻ സുണ്ടു പറഞ്ഞു.


ഏറെ നാളത്തെ ചൈനയുടെ ഉപരോധത്താൽ സ്വസ്ഥമായി സ്വന്തം രാജ്യത്ത് അന്തിയുറങ്ങാൻ കഴിയാതെ ഇന്ത്യൻ തിബറ്റ് അഭയാർത്ഥി കേന്ദ്രങ്ങളിലൊന്നായ ഹിമാചൽ പ്രദേശിലെ ധരംശാലയിലാണ് കവിയും സ്വരാജ്യക്കാരും ഗുരുവായ ദലൈ ലാമയും കഴിയുന്നത്.


 വിശ്വസ്‌നേഹം. പൗരത്വം ചോദ്യചിഹ്നമായി നിലനിൽക്കുന്ന ടിബറ്റൻ ജനതയുടെ വിഹ്വലതകൾ ടെൻസിൻ സുണ്ടു പങ്കുവച്ചു. അധിനിവേശത്തിനുമപ്പുറം ഖനനം ലക്ഷ്യംവച്ചുകൊണ്ടുള്ള ചൈനയുടെ കടന്നുകയറ്റത്തിൽ ദേശീയതപോലും അന്യമായ ജനതയുടെ പ്രിതിനിധിയാണുതാനെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സാംസ്‌കാരികമായ പല കൊടുക്കൽ വാങ്ങലുകളും കേരളവും തിബറ്റും തമ്മിലുള്ളത് സന്തോഷം നൽകുന്നു. ബിരുദാനന്തരബിരുദത്തിനു മുംബൈയിലാണു പഠിച്ചത്. 20 വർഷം മുമ്പ് ദില്ലിയിൽ വച്ചു കെ. സച്ചിദാനന്ദനെ പരിചയപ്പെട്ടിരുന്നു. സച്ചിമാഷ് എന്റെ കഥകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. വാക്കുപോരാ എന്നു തോന്നിയിട്ടാണ് ഞാൻ കവിതയെഴുതാൻ തുടങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കി.''ബോംബെയിലെ തിബറ്റൻ'' അടക്കം തന്റെ പല കവിതാശകലങ്ങളും ചൊല്ലിക്കൊണ്ടാണ് അദ്ദേഹം ചർച്ചയിൽ പങ്കെടുത്തത്.


എല്ലാവരും ഗഹനമായ വിഷയവും രാഷ്ട്രീയവും കവിതയിലൂടെ പറയാനാഗ്രഹിക്കുമ്പോൾ സ്‌നേഹവും മൈത്രിയും സഹവർത്തിത്വവും പ്രസരിപ്പിക്കുക എന്ന ലക്ഷ്യമാണ് കവിതയെഴുത്തിൽ പിന്തുടരുന്നതെന്ന്  ടെൻസിൻ സുണ്ടു,,പറഞ്ഞു.


അതിജീവന പോരാട്ടത്തിൽ എഴുത്തിനൊപ്പം ഒരാക്ടിവിസ്റ്റായി തന്റെ അഗ്നി മൂർച്ചയേറിയ അക്ഷരങ്ങളുമായി പലായനം നടത്തുകയാണ്.


കേരള സാഹിത്യ അക്കാദമി തൃശൂരിൽ സംഘടിപ്പിച്ച രണ്ടാമത് അന്തരാഷ്ട്ര സാഹിത്യോ ഝവത്തിൽ പങ്കെടുക്കാനാണ് കവി ടെൻസിൻ സുണ്ടു എത്തിയത്.


ക്യാമ്പസുകളിലും യുവാക്കളിലും തന്റെ ആശയങ്ങൾ പങ്കു വെച്ചാണ് കവിയുടെ യാത്രകളെല്ലാം.


കോവിഡാനന്തര കാലത്ത് ഹിമാചലിലെ ധരം ശാലയിൽ നിന്നും ദൽഹി വരെ അഞ്ഞൂറ് കിലോ മീറ്റർ നടന്ന് ഈ ആശയ പ്രചരണം നടത്തിയിരുന്നു.


,, മണിപ്ലാന്റുകൾ ജനാലയിലൂടെ നുഴഞ്ഞ് കയറി, ഞങ്ങളുടെ വീട് ഒരു കാട്ടിലേക്ക് വേരൂന്നിയതായി തോന്നുന്നു, ഇനി എന്റെ കുട്ടികളോട് എങ്ങിനെ ഞാൻ പറയും എവിടെ നിന്നാണ് വന്നതെന്ന്,,


ഈ അക്ഷരങ്ങൾ സ്വാതന്ത്ര്യം കാംക്ഷിക്കുന്നു, അതിനായി വിശ്രമമില്ലാതെ പോരാടുകയും ചെയ്യുന്നു.

Author
Citizen Journalist

Goutham prakash

No description...

You May Also Like