ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശ പര്യടന സംഘത്തെ ശശി തരുർ നയിക്കും
- Posted on May 16, 2025
- News
- By Goutham prakash
- 215 Views
സി.ഡി. സുനീഷ്..
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശ പര്യടന സംഘത്തെ നയിക്കാൻ ശശി തരൂർ. പഹൽഗാം ആക്രമണം മുതൽ ഓപ്പറേഷൻ സിന്ദൂര്‍ വരെയുള്ള കാര്യങ്ങള്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നിൽ അവതരിപ്പിക്കുക, പാകിസ്ഥാനെ തുറന്നുകാണിക്കുക എന്നുള്ളതാണ് പര്യടനം വഴി കേന്ദ്രസര്‍ക്കാരിന്‍റെ ലക്ഷ്യം. കേന്ദ്രത്തിൻ്റെ ക്ഷണം ശശി തരൂർ സ്വീകരിച്ചു. യുഎസ്, യുകെ എന്നിവിടങ്ങളിൽ ആയിരിക്കും തരൂർ ഉൾപ്പെടുന്ന സംഘത്തിൻ്റെ പര്യടനം നടക്കുക. ഈ മാസം 22 മുതൽ ജൂണ്‍ പകുതി വരെയാണ് സംഘത്തിന്‍റെ യാത്ര. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിൽ നിന്നുള്ള എംപിമാരെയും മുന്‍മന്ത്രിമാരെയും ദൗത്യസംഘത്തിൽ കേന്ദ്രം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പല സംഘങ്ങളായി മിഡില്‍ ഈസ്റ്റ് അടക്കമുള്ള രാജ്യങ്ങളിൽ പര്യടനം നടത്തും. ആദ്യ സംഘത്തെ ശശി തരൂര്‍ നയിക്കുമെന്നുള്ള സ്ഥിരീകരണമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്
