കനത്ത മഴയും കാറ്റും; തൃശൂരില്‍ നടുറോഡിലേക്ക് കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂര റോഡിലേക്ക് വീണു
- Posted on May 24, 2025
- News
- By Goutham prakash
- 135 Views
സ്വന്തം ലേഖകൻ.
തൃശ്ശൂര്‍:
കനത്ത മഴയിലും കാറ്റിലും തൃശൂരില്‍ നടുറോഡിലേക്ക് കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂര വീണു. മുനിസിപ്പല്‍ ഓഫിസ് റോഡിലെ നാല് നിലയുള്ള കെട്ടിടത്തിനു മുകളില്‍നിന്നാണ് മേല്‍ക്കൂര റോഡിലേക്ക് വീണത്. കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.റോഡില്‍ വാഹനങ്ങള്‍ കുറവായതിനാല്‍ വലിയ ദുരന്തം ഒഴിവായി.
കനത്ത മഴയെ തുടര്‍ന്ന് ആളുകളും വാഹനങ്ങളും റോഡില്‍ ഉണ്ടായിരുന്നില്ല. അപകടത്തെ തുടര്‍ന്ന് എം ഒ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. സാധാരണ വലിയ ജനത്തിരക്കും ഗതാഗത തിരക്കും അനുഭവപ്പെടുന്ന സ്ഥലത്താണ് അപകടം നടന്നത്. മേല്‍ക്കൂര മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
