വി-ഗാര്‍ഡിന്  ബെസ്റ്റ് ഗ്രീൻ ഓഫിസ് പുരസ്‌കാരം

  • Posted on February 25, 2023
  • News
  • By Fazna
  • 108 Views

കൊച്ചി: സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കുകയും സംതൃപ്ത തൊഴിലിട സാഹചര്യങ്ങള്‍ ഒരുക്കുന്നതിലും മികവ് പുലര്‍ത്തുന്ന കമ്പനികള്‍ക്കുള്ള ഗ്രീൻ ഓഫിസ് പുരസ്കാരം  വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് ലഭിച്ചു. ഇന്ത്യാ ടുഡേയും ആര്‍പിജി ഗ്രൂപ്പും സംയുക്തമായി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരമാണിത്. മുംബൈയില്‍ നടന്ന ഹാപ്പിനെസ് അറ്റ് വര്‍ക്ക്‌പ്ലേസ് സമ്മിറ്റില്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, എച്ച്ആർ ആന്റ് അഡ്മിനിസ്ട്രേഷൻ, വൈസ് പ്രസിഡന്റ്, പി ടി ജോർജ്  മഹരാഷ്ട്ര വ്യവസായ വകുപ്പു മന്ത്രി ഉദയ് സാമന്തില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.

തൊഴിലിടങ്ങളില്‍ ജീവനക്കാരുടെ സംതൃപ്തി ഉറപ്പാക്കുന്നതിലുള്ള വി-ഗാര്‍ഡിന്റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാര നേട്ടമെന്ന് പി ടി ജോർജ് പറഞ്ഞു. പരിസ്ഥിതിയോടുള്ള പ്രതിജ്ഞാബദ്ധത തെളിയിക്കുന്നതോടൊപ്പം പോസിറ്റീവായ തൊഴിലന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ വി-ഗാര്‍ഡിന്റെ ആസ്ഥാനം ഗ്രീന്‍ ബില്‍ഡിങ് ആശയത്തില്‍ നിര്‍മിച്ചതെന്നും അദ്ദേഹം പറഞ്ഞു.


ബിസിനസ്സ് ലേഖകൻ 

Author
Citizen Journalist

Fazna

No description...

You May Also Like