ഡോ.ബി. പദ്മകുമാറിൻ്റെ പാഠം ഒന്ന് ആരോഗ്യം കൃതിക്ക് ബാലസാഹിത്യ ഇൻ്റിസ്റ്റിറ്റ്യൂട്ട് അവാർഡ്

ആലപ്പുഴ: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെവൈജ്ഞാലിക വിഭാഗത്തിൽ ഡോ:ബി. പദ്മകുമാർ രചിച്ച പാഠം ഒന്ന് ആരോഗ്യം എന്ന കൃതിക്ക് അവാർഡ്, ഏവൂർ പരമേശ്വരൻ, അമ്പലപ്പുഴ ഗോപകുമാറിന് ശേഷം ആലപ്പുഴയിൽ അവാർഡ് ലഭിക്കുന്നത് ഡോ-ബി.പദ്മകുമറിനാണ് വൈദ്യശാസ്ത്ര സാഹിത്യ മേഖലയിൽ മുപ്പതിലേറെ പുസ്തകങ്ങളുടെ രചയിതാവാണ് .നിരവധി ആനുകാലികങ്ങളിൽ ഹെൽത്ത് കോളമിസ്റ്റാണ് ഡി. സി. ബുക്ക്സ് മൂന്ന് വോല്യങ്ങളായി പുറത്തിറക്കിയ സർവ വിജ്ഞാനകോശത്തിൻ്റെ ജനറൽ എഡിറ്ററായിരുന്നു. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഗസ്റ്റ് എഡിറ്റർ ആയിരുന്നപ്പോൾ നൂറോളം വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ട് ഏറ്റവും നല്ല വൈദ്യശാസ്ത്ര ഗ്രന്ഥത്തിനുള്ള 2010 ലെ കേശവദേവ് പുരസ്ക്കാരം മികച്ച ഡോക്ടർക്കുള്ള സ്റ്റേറ്റ് അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട് കഴിഞ്ഞ 30 വർഷമായി ആനുകാലികങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും സ്ഥിരമായി ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു. കൊല്ലം ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ കൂടിയാണ് അദ്ദേഹം പരതനായ റിട്ട. സഹകരണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ബാല സുന്ദരത്തിൻ്റെയും ചിങ്ങോലിവാലേത്ത് ഭാനുമതിയുടെയും രണ്ടാമത്തെ പുത്രനാണ് തിരുവനന്തപുരം അമ്പലമുക്ക് ഇ.എസ്.ഐ. ആശുപത്രിയി ലെഡോ. മീരയാണ് ഭാര്യ - ഗവേഷണ വിദ്യാത്ഥികാർത്തിക്ക് ഏകമകനാണ്

Author
Citizen Journalist

Goutham prakash

No description...

You May Also Like