കോന്നി പാറമട അപകടം: മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും
- Posted on July 10, 2025
- News
- By Goutham prakash
- 73 Views

സി.ഡി. സുനീഷ്
കോന്നി പയ്യനാമൺ താഴം വില്ലേജിലെ ചെങ്ങളം പാറമട അപകടത്തിൽ മരിച്ച അതിഥി തൊഴിലാളികളായ ഒഡീഷ സ്വദേശി അജയ് റായ്, ബീഹാർ സ്വദേശി മഹാദേവ് പ്രദാൻ എന്നിവരുടെ മൃതദേഹം നാളെ (വ്യാഴം) നാട്ടിലേക്ക് കൊണ്ടുപോകും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി എംബാം ചെയ്യുന്നതിന് കോട്ടയത്തേയ്ക്ക് മാറ്റിയിരുന്നു. ഇവിടെ നിന്ന് നെടുമ്പാശേരിയിൽ എത്തിച്ച് വിമാന മാർഗം നാട്ടിലെത്തിക്കും.