ഊട്ടി, കൊടൈക്കനാൽ, ഇന്ന് മുതൽ വാഹന നിയന്ത്രണം.
- Posted on April 01, 2025
- News
- By Goutham prakash
- 102 Views
ഊട്ടി, കൊടൈക്കനലിലേക്ക് വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് ഇന്നു മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും.
ദിവസവും അപേക്ഷിക്കുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് പരിമിതമായ എണ്ണം ഇ-പാസുകൾ മാത്രമേ നൽകുകയുള്ളൂ.
ഊട്ടി, കൊടക്കനാൽ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് https://epass.tnega.org/home എന്ന വിലാസത്തിൽ അപേക്ഷിക്കാം.
പ്രാദേശിക വാഹനങ്ങൾക്ക് പുറമേ, പ്രതിദിനം 4,000 വാഹനങ്ങൾക്ക് മാത്രമേ കൊടൈക്കനാലിലേക്ക് പ്രവേശിക്കാൻ പറ്റുകയുള്ളൂ.
വാരാന്ത്യങ്ങളിൽ 6,000 വാഹനങ്ങൾ അനുവദിക്കും.
