വയനാട്ടിൽ വിദ്യാർത്ഥിനിക്ക് നേരെ വൃദ്ധന്റെ ആസിഡ് ആക്രമണം.
- Posted on January 17, 2026
- News
- By Goutham prakash
- 110 Views
സ്റ്റുഡൻ്റ് പോലീസ് യൂണിഫോം നൽകാൻ വിസമ്മതിച്ചതിന് പിന്നാലെ അക്രമണം.
ആസിഡ് ആക്രമണത്തിൽ പതിന്നാലുകാരിക്ക് ഗുരുതരപൊള്ളലേറ്റു. വയനാട് പുല്പള്ളി മരകാവ് പ്രിയദർശനി ഉന്നതിയിലെ മണികണ്ഠൻ്റെ മകൾ മഹാലക്ഷ്മി യാണ് ആസിഡ് ആക്രമണത്തി നിരയായത്.
സംഭവത്തിൽ പ്രതിയും അയൽവാസിയുമായ വേട്ടറമ്മൽ രാജു ജോസി(53) നെ പുൽപ്പള്ളി പോലീസ് അറസ്റ്റുചെയ്തു.
വേലിയമ്പം ദേവീവിലാസം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനിയായ മഹാലക്ഷി സ്കൂൾവിട്ട് വീട്ടിലെത്തിയ സമയത്താണ് പ്രതി ആസിഡ്
ആക്രമണം നടത്തിയിത്. സ്റ്റുഡന്റ്റ് പോലീസ് കെഡേറ്റായ മഹാലക്ഷ്മിയോട് പ്രതി യൂണിഫോം നൽകാൻ ആവശ്യപ്പെട്ട് വിട്ടിൽവരുകയായിരുന്നു. നൽകാൻ കൂട്ടാക്കാത്തതിൽ പ്രകോപിതനായാണ് രാജു ജോസ് തൻ്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് കൊണ്ടുവന്ന് മുഖത്തേക്കൊഴിച്ചത്.
നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികളാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പെൺകുട്ടിയെ മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് രാത്രിയോടെ കോഴിക്കോട് മെഡിക്കൽ
കോളേജിലേക്ക് മാറ്റി മുഖത്ത് സാരമായി പൊള്ളലേറ്റ്
പെൺകുട്ടിയുടെ കാഴ്ചയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.
