ഭാഗ്യക്കുറി ക്ഷേമനിധി സംസ്ഥാനതല സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനം മന്ത്രി കെ എൻ ബാലഗോപാല്‍ നിർവഹിക്കും
- Posted on May 24, 2025
- News
- By Goutham prakash
- 116 Views
 
                                                    സ്വന്തം ലേഖിക.
ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള 2024 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം മേയ് 27 ന് രാവിലെ 10.30ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വ്വഹിക്കും. എച്ച് സലാം എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ആലപ്പുഴ നഗരസഭ അധ്യക്ഷ കെ. കെ. ജയമ്മ, ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗ്ഗീസ്, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍, ഏജന്റുമാര്‍. ക്ഷേമനിധി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ എല്ലാ ക്ഷേമനിധി അംഗങ്ങളും സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികളും പങ്കെടുക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ അറിയിച്ചു.

 
                                                                     
                                