ചില്ലറ തർക്കങ്ങൾക്ക് പരിഹാരം; കെഎസ്ആർടിസിയുടെ ട്രാവൽ കാർഡ് ജനകീയമാകുന്നുചില്ലറ തർക്കങ്ങൾക്ക് പരിഹാരം; കെഎസ്ആർടിസിയുടെ ട്രാവൽ കാർഡ് ജനകീയമാകുന്നു
- Posted on May 23, 2025
- News
- By Goutham prakash
- 186 Views
സി.ഡി. സുനീഷ്
ബസിലെ ചില്ലറ തര്‍ക്കങ്ങള്‍ക്ക് ഇനി വിട. എന്റെ കേരളം മേളയില്‍ ജനകീയമാവുകയാണ് കെഎസ്ആര്‍ടിസിയുടെ ട്രാവല്‍ കാര്‍ഡ്. മേളയില്‍ എത്തുന്ന നിരവധി പേരാണ് പൊതുഗതാഗത വകുപ്പിന്റെ പുത്തന്‍ ആശയം പ്രയോജനപ്പെടുത്തുന്നത്. ഇതോടെ വിദേശ രാജ്യങ്ങളിലേതുപോലെ നമ്മുടെ ബസ് യാത്രയും സ്മാര്‍ട്ടാവുകയാണ്.
കെഎസ്ആര്‍ടിസിയുടെ എല്ലാ ബസുകളിലും ഈ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. പുതിയ കാര്‍ഡ് എടുക്കുന്നതിനും റീചാര്‍ജ് ചെയ്യുന്നതിനുമുള്ള സൗകര്യം കെഎസ്ആര്‍ടിസിയുടെ പവലിയനില്‍ ഒരുക്കിയിട്ടുണ്ട്. മേളയിൽ നിന്ന് രണ്ടായിരം രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് രണ്ടായിരത്തി ഒരുന്നൂറ് രൂപയ്ക്കും ആയിരം രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 1040 രൂപയ്ക്കും യാത്ര ചെയ്യാം. അഞ്ഞൂറ് രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ടീഷര്‍ട്ടും നല്‍കുന്നു.
ബഡ്ജറ്റ് ടൂറിസം, കൊറിയര്‍ സര്‍വീസ് തുടങ്ങി കെഎസ്ആര്‍ടിസിയുടെ അനുബന്ധ സേവനങ്ങളെ പറ്റിയുള്ള വിവരങ്ങളും പവലിയനില്‍ ലഭ്യമാണ്. കൂടാതെ കെഎസ്ആര്‍ടിസിയുടെ പുതിയ സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസിന്റെ മാതൃകയില്‍ സെല്‍ഫി പോയിന്റും ഒരുക്കിയിട്ടുണ്ട്.
