കാർഷിക കോളേജിൽ കേരള കാർഷിക സർവകലാശാല കായിക മേളയ്ക്ക് തുടക്കമായി
- Posted on December 20, 2024
- News
- By Goutham prakash
- 247 Views
കേരളകാർഷിക സർവകലാശാലയുടെ 2024 വർഷത്തെ കായിക മേളയക്ക് തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ തുടക്കമായി. കാർഷിക സർവ്വകലാശാല ഡീൻ ഓഫ് ഫാക്കൽറ്റി ഡോ.റോയ് സ്റ്റീഫൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സർവകലാശാല വിദ്യാർത്ഥി ക്ഷേമ ഡയറക്ടർ ഡോ. ഈ. ജി രഞ്ജിത് കുമാർ കായികമേള ഉദ്ഘാടനം ചെയ്തു. ആറു ദിവസം നീണ്ടുനിൽക്കുന്ന കായികമേളയുടെ ഒന്നാം ദിവസം പ്രധാനമായും ഫുട്ബോൾ, ത്രോ ബോൾ, ഷട്ടിൽ ബാഡ്മിൻറൺ എന്നീ ഇനങ്ങളിലെ മത്സരങ്ങളാണ് നടന്നത്. സർവ്വകലാശാലയുടെ കീഴിലുള്ള 12 ക്യാമ്പസുകളിൽ നിന്നുള്ള 600ലധികം യുവകായിക താരങ്ങൾ മാറ്റുരയ്ക്കുന്ന കായിക മാമാങ്കം ഡിസംബർ 24ന് സമാപിക്കും.
