കേരളം ജാഗ്രതെ ; ഉഷ്ണതരംഗത്തിനും സൂര്യതാപത്തിനും സാധ്യത
- Posted on March 14, 2022
- News
- By Dency Dominic
- 334 Views
ഉഷ്ണതരംഗത്തിനും സൂര്യതാപത്തിനും സാധ്യത, ജാഗ്രത പാലിക്കണമെന്ന് നിർദേശം
തിരുവനന്തപുരം: വിവിധ ജില്ലകളില്‍ ഉയര്‍ന്നതാപനില സാധാരണയില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് താപനില ഉയരാന്‍ സാധ്യത.
ഉഷ്ണതരംഗ ജാഗ്രത മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യണമെന്നും നിർദേശത്തില്‍ പറയുന്നു.
