കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്ന വിപണിയും സുസ്ഥിരമാക്കാൻ Radtar ബിസിനസ്സ് സെന്റർ

കൂടുതലും ഫലവൃക്ഷങ്ങൾ ചെറിയ എണ്ണങ്ങളായിയാണ് നമ്മുടെ വീടുകളിൽ വളർത്തുന്നത് അതുകൊണ്ട് ഉടമസ്ഥന് എവിടെ നല്ല മാർക്കറ്റ് കിട്ടുമെന്നും എങ്ങനെ കുറച്ചു സാധനം വിൽക്കും എന്നും ഒക്കെ വലിയ അറിവ് ഇല്ല 

സി.ഡി. സുനീഷ്

എന്റെ പറമ്പിൽ ചക്ക പാഴാകുന്നു, ഞങ്ങൾ ഉണ്ടാക്കുന്ന മൂല്യവർദ്ധിത ഉത്‌പ്പന്നങ്ങൾക്ക് വിപണി എവിടെ എന്നറിയില്ല, ഇതെല്ലാ കാലത്തും കർഷകരുടെ ഒരു വേവലാതിയാണ്. ഈ വിടവ് നികത്തി കൃഷിക്കാരുടേയും  സംരംഭകരുടേയും വിപണി പ്രതിസഡിയെന്ന വിടവ് നികത്താനാണ് കമ്പനി ലക്ഷ്യം വെക്കുന്നത്.

എന്താണ് സാധ്യത ? കൃഷി എന്ന് കേൾക്കുമ്പോൾ തന്നെ പേടിച്ചു പോകാൻ വരട്ടെ. കേരളം ഇപ്പോൾത്തന്നെ ഏതാണ്ട് ഒരു കോടി മെട്രിക് ടൺ ഫ്രൂട്ട് ഉല്പാദിപ്പിക്കുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത് അതിൽ തന്നെ 30 കോടി യോളം സംസ്ഥന ഫലമായ ചക്കയും ഉൾപ്പെടുന്നു . എന്നാൽ ഇതിൽ കർഷകർക്ക് എന്താണ് ലഭിക്കുന്നത് ? ഏതാണ്ട് മാർക്കറ്റ് വിലയുടെ 10-20 % വില തന്ന്  ഈ വിഭവങ്ങൾ മേടിച്ചു മറിച്ചു വിറ്റു ലക്ഷങ്ങൾ ഒരോ വർഷവും ഉണ്ടാക്കുന്നവരും ഉണ്ട്. കൂടുതലും ഫലവൃക്ഷങ്ങൾ ചെറിയ എണ്ണങ്ങളായിയാണ് നമ്മുടെ വീടുകളിൽ വളർത്തുന്നത് അതുകൊണ്ട് ഉടമസ്ഥന് എവിടെ നല്ല മാർക്കറ്റ് കിട്ടുമെന്നും എങ്ങനെ കുറച്ചു സാധനം വിൽക്കും എന്നും ഒക്കെ വലിയ അറിവ് ഇല്ല .ഇതാണ് പലപ്പോഴും ഈ ഫലങ്ങൾ വാങ്ങുവാൻ വരുന്ന ആളുകൾ ചൂഴണം ചെയ്യുന്നത്. എന്നാൽ ചെറിയ കൂട്ടങ്ങളായി ഈ കർഷകരെ ചേർത്ത് നിർത്തി അവരുടെ ഉല്പാദന ക്ഷമതയും വരുമാനവും വർദ്ധിപ്പിക്കുന്ന  സംഭരംഭക യൂണിറ്റുകൾ ആരംഭിക്കുവാൻ ധാരാളം സാധ്യത ഇന്ന് ഉണ്ട്. ഇങ്ങനെ ഉള്ള സംഭരംഭക യൂണിറ്റുകൾക്ക് ആവശ്യമായ സാങ്കേതിക സഹായവും  വിപണന സാധ്യതകളും ഒരുക്കികൊടുക്കുവാൻ  RADTAR ബിസിനസ്സ് സെന്റർ സഹായിക്കും.

 നിലവിലുള്ള കാർഷിക ഉദ്പ്പാദന കമ്പനികൾ ( FPC), സ്വയം സഹായ സംഘങ്ങൾ (SHG ),കൃഷിക്കൂട്ടം തുടങ്ങി എല്ലാവർക്കും അവരവരുടെ കർഷകരുടെ ലഭ്യമായ ഉല്പന്നങ്ങൾ വിളവെടുപ്പിന്  മുൻപുതന്നെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുൻകൂട്ടി അറിയുവാനും അത് നല്ല വിലയുള്ള മാർക്കറ്റിലോ ആവുശ്യമായുള്ളവർക്കോ വില്കുവാനും സാധിക്കും.

ഓരോ ബിസിനസ്സ് സെന്ററുകളും 10-20 ലക്ഷം വർഷത്തിൽ ലാഭമുണ്ടാക്കത്തക്ക വിധമാണ് ക്രമീകരിക്കുന്നത്.കാർഷിക മേഖലയിൽ നവീന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഡിജിറ്റൽ  കൃഷി കർഷർക്ക് പ്രാപ്ത്യമാകുന്ന തരത്തിൽ എത്തിക്കുവാൻ പ്രവർത്തിക്കുന്ന RADTAR എന്ന സ്ഥാപനമാണ് ഈ പദ്ധതികൾക്ക് ചുക്കാൻ പിടിക്കുന്നത്. 

കൂടുതൽ വിവരങ്ങൾക്ക്  9188009623 എന്ന നമ്പറിൽ ബന്ധപ്പെടുക.


Author
Journalist

Arpana S Prasad

No description...

You May Also Like