*ഡോക്ടർ വി പി ഗംഗാധരന് വധഭീഷണി.
- Posted on June 06, 2025
- News
- By Goutham prakash
- 138 Views
സ്വന്തം ലേഖിക.
പ്രമുഖ ക്യാൻസർ രോഗ വിദഗ്ധൻ ഡോക്ടർ വി പി ഗംഗാധരന് വധഭീഷണി. 8.25 ലക്ഷം രൂപ ബ്ലഡ് മണിയായി നൽകിയില്ലെങ്കിൽ കുടുംബത്തെ അടക്കം അപായപ്പെടുത്തുമെന്ന് ഭീഷണി കത്ത്. മുംബൈയിലെ സിറ്റിസൺ ഫോർ ജസ്റ്റിസ് എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. ഗംഗാധരന്റെ ചികിത്സാപ്പിഴവിൽ പെൺകുട്ടി മരിച്ചുവെന്നും, അമ്മ ആത്മഹത്യ ചെയ്തെന്നുമാണ് കത്തിലെ ആരോപണം. ഇതിൽ നീതി തേടി പെൺകുട്ടിയുടെ പിതാവാണ് തങ്ങളെ സമീപിച്ചതെന്നും കത്തിൽ പറയുന്നു.
