മുങ്ങിയ കപ്പലിലെ വിവരങ്ങൾ പുറത്തുവിട്ട് സർക്കാർ

 സി.ഡി. സുനീഷ് 



തിരുവനന്തപുരം: കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള വസ്തുക്കളുടെ പട്ടിക സംസ്ഥാന സർക്കാർ പുറത്തുവിട്ടു. കപ്പലിലുണ്ടായിരുന്ന 13 കണ്ടെയ്നറിൽ കാൽസ്യം കാർബൈഡായിരുന്നു. ഇത് വെള്ളവുമായി ചേർന്നാൽ പെട്ടെന്ന് തീപിടിക്കുന്ന അസറ്റലിൻ വാതകമായി മാറും. ഇവയിൽ 8 എണ്ണം കപ്പലിന്റെ ഉള്ളിലെ അറയിലാണ്. ബാക്കിയുള്ള കണ്ടെയ്നറുകൾ പുറത്താണ് സൂക്ഷിച്ചിരുന്നത്. 4 കണ്ടെയ്നറിൽ കശുവണ്ടിയാണ് ഉണ്ടായിരുന്നത്. 46 കണ്ടെയ്നറിൽ തേങ്ങയും കശുവണ്ടിയും 87 കണ്ടെയ്നറിൽ തടിയുമായിരുന്നു എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like