കാലിക്കറ്റില്‍ അന്തര്‍ദേശീയ ഫോക്‌ലോര്‍ സെമിനാറിന് തുടക്കം.
- Posted on January 14, 2025
- News
- By Goutham prakash
- 254 Views
കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഫോക്‌ലോര്‍ സ്റ്റഡീസില്‍ മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന ഫോക് ലോറും കളരിപ്പയറ്റും അന്തര്‍ദേശീയ സെമിനാറിന് തുടക്കമായി. കാലടി സംസ്‌കൃത സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു
മലയാളം സര്‍വകലാശാല രജിസ്ട്രര്‍ ഡോ. കെ.എം. ഭരതന്‍ മുഖ്യപ്രഭാഷണം നടത്തി. ഹ്യുമാനിറ്റീസ് ഡീന്‍ ഡോ. പി. ശിവദാസന്‍, വനിതാപഠനവകുപ്പ് മേധാവി ലയനാ ആനന്ദ്, ഫോക് ലോര്‍ പഠന വകുപ്പ് മേധാവി ഡോ. സി.കെ. ജിഷ, അധ്യാപകരായ സിനീഷ് വേലിക്കുനി, ഡോ. പി. വിജിഷ എന്നിവര്‍ സംസാരിച്ചു. നവദര്‍ശന്‍ കളരി സംഘത്തിന്റെ നേതൃത്വത്തില്‍ കളരിപ്പയറ്റും അരങ്ങേറി.
സ്വന്തം ലേഖകൻ.
