കേരള സംഗീത നാടക അക്കാദമി സംഗീതോത്സവം ഇന്ന് കാസര്‍കോട്
- Posted on August 09, 2025
- News
- By Goutham prakash
- 70 Views

*സ്വന്തം ലേഖകൻ*
കേരള സംഗീത നാടക നാടക അക്കാദമി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന ഏകദിന സംഗീതോത്സവം ഇന്ന്( ആഗസ്റ്റ് ഒന്‍പത്) കാസര്‍കോട് അമ്പലത്തറ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കും. വൈകീട്ട് അഞ്ചിന് രജിസ്‌ട്രേഷന്‍ -പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. മുഖ്യാതിഥിയായിരിക്കും. അക്കാദമി പ്രോഗ്രാം ഓഫീസര്‍ വി.കെ. അനില്‍കുമാര്‍ ആമുഖ ഭാഷണം നടത്തും. സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിക്കും. സംഗീതം-അനുഭവം-ആവിഷ്‌കാരം എന്ന വിഷയത്തില്‍ ഡോ.പ്രശാന്ത് കൃഷ്ണന്‍ പ്രഭാഷണം നടത്തും.സി.കെ അരവിന്ദാക്ഷന്‍,രാജ്‌മോഹന്‍ നീലേശ്വരം,പി.ദാമോദരന്‍,ഡോ. സബിത സി.കെ., എ.വി. കുഞ്ഞമ്പു, എ.വേലായുധന്‍, ജ്യോതി രാധാകൃഷ്ണന്‍, രാജന്‍ പി.വി എന്നിവര്‍ സംസാരിക്കും. അക്കാദമി അംഗം ആനയടി പ്രസാദ് സ്വാഗതവും അമ്പലത്തറ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി പ്രസിഡണ്ട് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ നന്ദിയും പറയും. അമ്പലത്തറ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി, കാസര്‍കോട് ജില്ലാകേന്ദ്ര കലാസമിതി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം വൈകീട്ട് ആറിന് ഡോ.കൊല്ലം.ജി.എസ് ബാലമുരളി നയിക്കുന്ന സംഗീത സദസ്സ് അരങ്ങേറും. മാഞ്ഞൂര്‍ രഞ്ജിത് വയലിനും താമരക്കുളം ജി.കൃഷ്ണകുമാര്‍ മൃദംഗവും അഞ്ചല്‍ എച്ച് കൃഷ്ണ അയ്യര്‍ ഘടവും ഗോപി നാദലയ മുഖര്‍ശംഖുമായി അകമ്പടി സേവിക്കും