ഹഥ്റാസ് ദുരന്തം : ആൾ ദൈവത്തിന്റെ പേരിൽ കേസില്ല, സംഘാടകർക്കെതിരെ കേസെടുത്ത് പോലീസ്
- Posted on July 03, 2024
- News
- By Arpana S Prasad
- 189 Views
ദുരന്തത്തിൽ പ്രാദേശിക അധികാരികളുടെയും സംഘാടകരുടെയും കൂടുതൽ പങ്ക് പൊലീസ് അന്വേഷിക്കുകയാണ്
ഹഥ്റാസ് ദുരന്തത്തിൽ 'സത്സംഗ്' പരിപാടി സംഘടിപ്പിച്ച സംഘാടകർക്കെതിരെ മാത്രം കേസെടുത്ത് പൊലീസ്. എന്നാൽ എഫ്‌ഐആറിൽ എവിടെയും സ്വയം പ്രഖ്യാപിത ആൾദൈവം 'ഭോലെ ബാബ'യുടെ പേരില്ല.
ദുരന്തത്തിൽ പ്രാദേശിക അധികാരികളുടെയും സംഘാടകരുടെയും കൂടുതൽ പങ്ക് പൊലീസ് അന്വേഷിക്കുകയാണ്. 80,000 പേർക്ക് മാത്രം അനുമതിയുള്ള പരിപാടിയിൽ വന്നത് രണ്ടര ലക്ഷത്തോളം ആളുകളാണ് എന്നാണ് കണക്ക്. എന്നാൽ ഇവരെ നിയന്ത്രിക്കാൻ ആകെയുണ്ടായിരുന്നത് 40 പോലീസുകാർ മാത്രമായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.
സ്വന്തം ലേഖിക
