മുകേഷിനും ജയസൂര്യക്കുമെതിരെ അന്വേഷണ സംഘത്തിന് പരാതി നൽകും…ഗുരുതര ആരോപണവുമായി നടി മിനു
- Posted on August 26, 2024
- News
- By Varsha Giri
- 282 Views
കൊച്ചി:നടന്‍മാരായ മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി നടി മിനു മുനീർ. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു പറഞ്ഞു. സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. താൻ എതിർത്തതോടെ അവസരങ്ങൾ നിഷേധിക്കുകയായിരുന്നു.ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്. അപ്രതീക്ഷിതമായി പിന്നില്‍നിന്ന് കെട്ടിപ്പിടിച്ചശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചതെന്ന് മിനു മുനീര്‍ പറഞ്ഞു.
കലണ്ടർ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചത്.താൻ എതിർത്തതിൻ്റെ പേരിൽ അമ്മയിലെ തൻ്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളി.
മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചു. തന്നെ ഉപദ്രവിച്ചവർക്കെതിരെ സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിൽ പരാതി നൽകുമെന്നും മിനു മുനീര്‍ പറഞ്ഞു. മണിയൻപിള്ള രാജുവിൽ നിന്നുണ്ടായ മോശം അനുഭവത്തെപ്പറ്റി അന്നുതന്നെ ഒപ്പമുണ്ടായിരുന്ന നടി ഗായത്രി വർഷയോട് വെളിപ്പെടുത്തിയിരുന്നെന്നും മിനു മുനീർ പറഞ്ഞു.
നാളെ നടത്താനിരുന്ന അമ്മ എക്‌സിക്യൂട്ടിവ് യോഗം മാറ്റി. ചെന്നൈയിലുള്ള സംഘടന പ്രസിഡന്റ് മോഹന്‍ലാല്‍ അസൗകര്യം അറിയിച്ചതിനാലാണ് യോഗം മാറ്റിയതെന്നാണ് ലഭിക്കുന്ന വിവരം. സംഘടന ജനറല്‍ സെക്രട്ടറി സിദ്ധിഖ് രാജിവച്ചതിനെത്തുടര്‍ന്നുണ്ടായ അടിയന്തര സാഹചര്യം ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചുചേര്‍ത്തത്.
